/sathyam/media/media_files/2025/08/17/akhil-asokan-2025-08-17-14-54-16.jpg)
കൊല്ലം: വിവാഹവാഗ്ദാനം നൽകി സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മുങ്ങിയ കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് എരുവേശി തുരുത്തേൽ വീട്ടിൽ അഖിൽ അശോകൻ (27) നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
അഖില്‍ അശോകന്‍ ആട് വില്‍പ്പനയുമായി ബന്ധപ്പെട്ട് തന്റെ മൊബൈല്‍ നമ്പര്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്തിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട യുവതി നമ്പരില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് ഇവര്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ട് പരിചയത്തിലായി.
രണ്ടു കുട്ടികളുള്ള യുവതിയുടെ ഭര്‍ത്താവ് മരിച്ചതാണ്. വിവാഹം ചെയ്യാമെന്നു വിശ്വസിപ്പിച്ച് അടൂരിലെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇതിനിടയില്‍ യുവതി ഗര്‍ഭിണിയായി. ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല. ഇതോടെ അഖില്‍ അശോകന്‍ കടന്നുകളയുകയായിരുന്നു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ ഡിവൈഎസ്പി ജി. സന്തോഷ്‌കുമാർ, എസ്‌എച്ച്‌ഒ ശ്യാം മുരളി, എസ്‌ഐമാരായ സുനിൽ കുമാർ, രാധാകൃഷ്ണൻ, സീനിയർ സിപിഒ ശ്രീജിത്ത്, സിപിഒമാരായ എസ്.ഒ. ശ്യാംകുമാർ, ആർ. രാജഗോപാൽ, രാഹുൽ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യനില മോശമായതിനാൽ യുവതിയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.