New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കോഴിക്കോട്: നാദാപുരത്ത് ആയുർവേദ ആശുപത്രിയിൽ ചികിത്സക്കായി മാതാവിനൊപ്പം എത്തിയ 16കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ.
Advertisment
നാദാപുരം-തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെ ഡോക്ടറായ കല്ലാട്ട് സ്വദേശി മഠത്തിൽ വീട്ടിൽ ശ്രാവൺ (25) നെയാണ് നാദാപുരം ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്.
ജൂലൈയിൽ മാതാവിനൊപ്പം ആശുപത്രിയിൽ എത്തിയ സമയത്താണ് പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിയുണ്ട്. കഴിഞ്ഞ ദിവസം പെൺകുട്ടി പൊലീസിൽ മൊഴി നൽകിയതിനെത്തുടർന്നാണ് നടപടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us