പായിപ്പാട് അഞ്ചര ലക്ഷം രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗറുമായി ടോണിഭായിയെ എക്‌സൈസ് പിടികൂടി. ലഹരി എത്തിച്ചത് ഓണത്തിനു വിതരണം ചെയ്യാന്‍. എക്‌സൈസിനെ കണ്ടു രക്ഷപെട്ട പ്രതിയെ പിടികൂടിയത് ബാറിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും

New Update
kerala excise

ചങ്ങനാശേരി: ബ്രൗണ്‍ ഷുഗറുമായി 'ടോണിഭായ്' എന്നറിയപ്പെടുന്ന ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. ഓണത്തിനു വിതരണം ചെയ്യുന്നതിനും വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനുമായി കൊണ്ടുവന്ന ലഹരിയാണ് പിടികൂടിയത്.

Advertisment

അഞ്ചര ലക്ഷം രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗറുമായി ടോണി ഭായി എന്ന ടോണി കര്‍മാക്കര്‍നെ(28) ചങ്ങനാശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് സാഹസികമായി പിടികൂടിയത്.

പായിപ്പാടുള്ള അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ മയക്കുമരുന്നുമായി ടോണിഭായ് എത്തിയിട്ടുണ്ടെന്നറിഞ്ഞ എക്സൈസ് സംഘം രാത്രി പതിനൊന്നരക്കാണ് ക്യാമ്പ് വളഞ്ഞത്. എക്സൈസ് സംഘത്തെ കണ്ടതോടെ പ്രതി  മയക്ക്മരുന്ന് എറിഞ്ഞ് കളഞ്ഞ് ക്യാമ്പിന്റെ മതില്‍ ചാടി രക്ഷപ്പെട്ടു.

തുടർന്ന് ടോണിയെ എക്സൈസ് സംഘം ഉച്ചയോട് കൂടി പായിപ്പാട്ടെ ബാറിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും അതീവ നാടകീയമായിട്ടാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment