New Update
/sathyam/media/media_files/2025/08/26/batkanjavarrest-2025-08-26-20-38-28.webp)
ആലപ്പുഴ: ചെങ്ങന്നൂരിൽ ക്രിക്കറ്റ് ബാറ്റിനുള്ളിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ റബിഹുൽ ഹഖ് ആണ് അറസ്റ്റിലായത്.
Advertisment
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യുവാവ് പിടിയിലായത്. എക്സൈസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 16 ഓളം ക്രിക്കറ്റ് ബാറ്റുകൾക്കുള്ളിൽ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. 15 കിലോയോളം കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്.
ക്രിക്കറ്റ് ബാറ്റിനുള്ളിൽ കഞ്ചാവ് കടത്തുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് എക്സൈസ് സംഘം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.