/sathyam/media/media_files/2025/08/26/2667349-ulliyeri-crime-2025-08-26-21-14-36.webp)
കോഴിക്കോട്:സ്വകാര്യ ക്ലിനിക്കിലെ ലാബ് ജീവനക്കാരിക്ക് നേരെ അതിക്രമം കാണിച്ച യുവാവ് പിടിയിൽ. പരപ്പനങ്ങാടി ചെറുമങ്ങലം സ്വദേശി മുഹമ്മദ് ജാസിം (30 ) ആണ് അത്തോളി പൊലീസിന്റെ പിടിയിലായത്.
തിങ്കളാഴ്‌ച രാവിലെ ആറുമണിയോടെ ലാബ് തുറക്കാന്‍ എത്തിയ ജീവനക്കാരിയെ ഇയാള്‍ കടന്ന് പിടിച്ച് ആക്രമിക്കുകയായിരുന്നു. യുവതി ചെറുത്തുനിൽക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ പ്രതി ഓടിരക്ഷപ്പെട്ടു.
യുവതിയെ കടന്നുപിടിക്കുന്നതിന്റെയും ലാബില്‍നിന്ന് രക്ഷപ്പെട്ട് ഓടുന്നതിന്റെയും സി.സി.ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. അതിരാവിലെ ആയതിനാൽ ക്ലിനിക്കിലും പരിസരത്തും ആരും ഇല്ലായിരുന്നു. അതിക്രമത്തെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സ നേടി.
പിടിക്കപ്പെടാതിരിക്കാൻ സംഭവ സമയത്ത് ഇയാൾ ധരിച്ച വസ്ത്രം ഉള്ള്യേരി അങ്ങാടിക്കടുത്ത് ഉപേക്ഷിച്ച് മറ്റൊരുവസ്ത്രം ധരിച്ചാണ് പ്രതി രക്ഷപ്പെട്ടത്.
ഈ വസ്ത്രത്തിൽ നിന്നും ലഭിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് അത്തോളി സി.ഐ കെ. പ്രേംകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് വെച്ച് പ്രതി പിടിയിലായത്.
പ്രതിയെ ചൊവ്വാഴ്ച വൈകീട്ട് സംഭവം നടന്ന ക്ലിനിക്കിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം രാത്രിയോടെ പേരാമ്പ്ര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി.