പാലക്കാട് കല്ലേക്കാടില്‍ വീട്ടില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം: വീട്ടുടമയുടെ അറസ്റ്റ് രേഖപ്പെടുത്തി

New Update
PALAKKAD-SURESH-ARRESTED

പാലക്കാട്‌: കല്ലേക്കാടിൽ വീട്ടിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമ മണിക്കുറ്റിക്കളം സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 

Advertisment

മൂത്താംതറ സ്കൂളിൽ സ്ഫോടക കണ്ടെത്തിയ സംഭവത്തിൽ ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് സംശയം. പൂളക്കാട് സ്വദേശി ഫാസിൽ, കല്ലേക്കാട് സ്വദേശി നൗഷാദ് എന്നിവർ കസ്റ്റഡിയിൽ ഉണ്ട്.

കല്ലേക്കാട് പൊടിപാറയിലെ ബിജെപി പ്രവർത്തകനായ സുരേഷിൻ്റെ വീട്ടിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ പിടിച്ചത്. 24 ഇലക്ട്രിക് ഡിറ്റനേറ്റർ , 12 നാടൻ ബോംബ് എന്നിവയാണ് പിടികൂടിയത്. 

ആർഎസ്എസ് കേന്ദ്രത്തിൽ നിന്നാണ് ബോംബും സ്ഫോടന വസ്തുക്കളും പിടിച്ചെടുത്തതെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു.

ഓഗസ്റ്റ് 20 നു വൈകീട്ടാണ് RSS നിയന്ത്രണത്തിലുള്ള പാലക്കാട് വ്യാസ വിദ്യ പീഠം സ്കൂൾ പരിസരത്തു സ്ഫോടനമുണ്ടായത്. പത്തുവയസുകാരനും വയോധികക്കും പരുക്കേറ്റു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമായിരുന്നു. 

Advertisment