ഒഴിഞ്ഞ പറമ്പില്‍ മദ്യപാനം. ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി. മൂന്നുപേര്‍ അറസ്റ്റില്‍

ഒഴിഞ്ഞ പറമ്പിൽ മദ്യപാനം; ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച് അവശനാക്കി, മൂന്നുപേര്‍ അറസ്റ്റിൽ

New Update
drinks 111

തൃശൂര്‍: മതിലകം അഞ്ചങ്ങാടി ജങ്ഷന്‍ സമീപം ഒഴിഞ്ഞ പറമ്പില്‍ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. 

Advertisment

പ്രതികളായ പി. വെമ്പല്ലൂര്‍ പനങ്ങാട്ട് ഗോകുല്‍ (27), പനങ്ങാട് മുള്ളന്‍ ബസാര്‍ പടിയത്ത് ശ്രീശാന്ത് (19) എടവിലങ്ങ് കാരഞ്ചരി ബാലു (37) എന്നിവരെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. 


കാര കാതിയാളം പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന പി. വെമ്പല്ലൂര്‍ ഇല്ലിച്ചോട് ദേശത്ത് പുതുകുളത്ത് വീട്ടില്‍ നൗഫല്‍ (34) നെ മുഖത്ത് അടിക്കുകയും ഇഷ്ടിക കഷണം കൊണ്ട് നെറ്റിയിലും തലയുടെ പുറകുവശത്തും ഇടിയ്ക്കുകയും ചെയ്ത് മര്‍ദ്ദിച്ച് അവശനാക്കിയ സംഭവത്തിലാണ് അറസ്റ്റ്.


മതിലകം ഇന്‍സ്‌പെക്ടര്‍ എം. കെ. ഷാജിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ രമ്യ കാര്‍ത്തികേയന്‍, ഫ്രാന്‍സീസ്, റിജി, സിവില്‍ പോലീസ് ഓഫീസര്‍ ഷിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 


ഗോകുല്‍ കൊടുങ്ങല്ലൂര്‍, മതിലകം പൊലീസ് സ്റ്റേഷനുകളിലായി 4 കേസുകളിലും ബാലു കൊടുങ്ങല്ലൂര്‍, മതിലകം പോലീസ് സ്റ്റേഷനുകളിലായി 3 കേസുകളിലും പ്രതിയാണ്.

Advertisment