/sathyam/media/media_files/2024/12/05/GmoWsTypvVQFDAffXNTM.jpeg)
തിരുവനന്തപുരം: മോഷണക്കേസില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. തിരുവനന്തപുരം ചാലയിലെ പച്ചക്കറിക്കടയിലും അമ്പലത്തറയിലെ മില്‍മാ ബൂത്തിലുമാണ് പ്രതി മോഷണം നടത്തിയത്. നാഗാലാന്റ് സ്വദേശിയായ കൃഷ്ണ ലം (21) ആണ് പിടിയിലായത്. ഫോര്‍ട്ട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ചയാണ് കൃഷ്ണ ലം ചാലയിലെ പച്ചക്കറിക്കട കുത്തിത്തുറന്നത്. 7,000 രൂപയാണ് കടയില്‍ നിന്ന് ഇയാള്‍ മോഷ്ടിച്ചത്. ചാലയിലെ പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനമായ എസ്ആര്‍ടി വെജിറ്റബിള്‍ മാര്‍ട്ടിന്റെ മുന്‍വശത്തെ ഷീറ്റിളക്കി ഓഫീസ് റൂമിന്റെ ഗ്ലാസ് തകര്‍ത്താണ് ഇയാള്‍ പണം കവര്‍ന്നത്.
പിടികൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് സമാനമായി അമ്പലത്തറയിലെ മില്‍മാബൂത്തില്‍ കവര്‍ച്ച നടത്തിയ വിവരം ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അന്വേഷണ സംഘം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ കാലിലെ നീളത്തിലുള്ള ടാറ്റു തിരിച്ചറിഞ്ഞ പൊലീസ് അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിനൊടുവില്‍ കിഴക്കേകോട്ടയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.