രാഹുലിന്റെ അറസറ്റ് വൈകരുതെന്ന ആവശ്യം ശക്തമാകുന്നു. പുറത്തു നില്‍ക്കുന്ന ഓരോ മണിക്കൂറും നിര്‍ണായക തെളിവുകള്‍ നിശിപ്പിക്കാന്‍ ഇടയാക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ 15 ലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന ആരോപണത്തിലും അന്വേഷണം ഉണ്ടായേക്കാം

വിനിതാ മാധ്യമ പ്രവര്‍ത്തകര്‍ മുതല്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വരെ രാഹുലില്‍ നിന്നു മോശം അനുഭവം നേരിട്ടത് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു എന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.

New Update
rahul mankoottathil-3
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ഇതോടെ രാഹുല്‍ മാങ്കൂട്ടം എം.എല്‍.എയുടെ അറസ്റ്റു വൈകരുതെന്ന ആവശ്യം ശക്തമാകുന്നു. രാഹുല്‍ പുറത്തു നില്‍ക്കുന്ന ഓരോ മണിക്കൂറും നിര്‍ണായക തെളിവുകള്‍ നിശിപ്പിക്കാന്‍ വരെ ഇടയാക്കും. 

Advertisment

രാഹുല്‍ മാങ്കൂട്ടത്തില്‍ 15ല്‍ അധികം പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണം  ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉയര്‍ത്തിയത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.


ആണ്‍കുട്ടിയും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തിന്റെയും തെളിവുകള്‍ പോലീസിന്റെ പക്കലുണ്ടെന്ന് പറഞ്ഞ സുരേന്ദ്രന്‍ ഇതിന് പിന്നിലുള്ള എല്ലാവരെയും പുറത്തുകൊണ്ടുവരണമെന്നും പറയുമ്പോള്‍ നിസാരമായി തള്ളിക്കളയാവുന്ന ഒന്നല്ല. 

വിനിതാ മാധ്യമ പ്രവര്‍ത്തകര്‍ മുതല്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വരെ രാഹുലില്‍ നിന്നു മോശം അനുഭവം നേരിട്ടത് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു എന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.


 മുന്‍പു രാഹുലില്‍ നിന്നു മോശം അനുഭവം നേരിട്ട 12 യുവതികളുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിരുന്നു.


ഇപ്പോള്‍ പരാതി നല്‍കിയ യുവതി ഉള്‍പ്പടെ ഒന്നിലധികം സ്ത്രീകള്‍ ഗര്‍ഭഛിദ്രം നടത്തിയെന്നും ആരോപണം ഉയര്‍ന്നു കഴിഞ്ഞു. 

ഇതില്‍ ഒരു യുവതി അബോര്‍ഷന്‍ നടത്തിയത് ബാംഗ്ലൂര്‍ ഹോസ്പിറ്റലിലാണ്. അബോര്‍ഷനെ തുടര്‍ന്ന് അമിത രക്തസ്രാവം മൂലം ജോലിക്ക് ഹാജരാകാതെ വന്നപ്പോള്‍ അണ്‍ ഓതറൈസ്ഡ് ആബ്‌സന്‍സിന്റെ പേരില്‍ സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥ ജീവനക്കാരിയെ ശാസിച്ചതോടെ പെണ്‍കുട്ടി കാര്യങ്ങള്‍ എല്ലാം വെളിപ്പെടുത്തി.

തുടര്‍ന്ന് ഇവര്‍ വിഷയം കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കുകയും വിഷയം ഒതുക്കി തീര്‍ക്കുകയുമായിരുന്നു എന്നാണു പുറത്തു വരുന്ന മറ്റൊരു വിവരം.


തികഞ്ഞ സൈക്കോപാത്തുകളുടെ രീതിയാണു രാഹുല്‍ പിന്തുടരുന്നതെന്നാണ് ആക്ഷേപം. കെ. സുരേന്ദ്രന്‍ ഉള്‍പ്പടെ ആരോപണവുമായി രംഗത്തു വന്നതോടെ വിഷയത്തിന്റെ ഗൗരവം ഏറുകയാണ്.


 രാഹുലിന് എതിരായി മുന്‍പു വന്നിട്ടുള്ള പല കേസുകളിലും സംരക്ഷണം ലഭിച്ചതും അന്വേഷണ വിധേയമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ഇതോടെ രാഹുലിന്റെ അറസറ്റ് വൈകരുതെന്ന ആവശ്യം ശക്തമാവുകയാണ്. രാഹുല്‍ പുറത്തു നില്‍ക്കുന്നത് തെളിവു നശിപ്പിക്കാന്‍ വരെ സഹായകരമാകുമെന്നും വിലയിരുത്തൽ ഉണ്ട്. പെണ്‍കുട്ടി മുഖ്യമന്ത്രിക്കു പരാതി നല്‍കിയതോടെ രാഹുലും സുഹൃത്തും ഒളിവിലാണ്.

 സംസ്ഥാനം കടന്നിട്ടുണ്ടെന്നും കേരളത്തില്‍ തന്നെ ഉണ്ടെന്നുമുള്ള അഭ്യൂഹങ്ങള്‍ സജീവമാണ്.

Advertisment