Advertisment

വീടിനുള്ളില്‍ സൂക്ഷിച്ച 10 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികളായ ദമ്പതികള്‍ അറസ്റ്റില്‍. ബംഗാളില്‍ നിന്നും കഞ്ചാവ് വാങ്ങി അതിഥി തൊഴിലാളികള്‍ക്ക് ഇടയില്‍ വില്‍പ്പന നടത്തുകയാണ് ഇവരുടെ രീതി

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നത്തുനാട് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടി കൂടയത്.

New Update
arreste

പെരുമ്പാവൂര്‍: വീടിനുള്ളില്‍ സൂക്ഷിച്ച 10 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികളായ ദമ്പതികള്‍ അറസ്റ്റില്‍. എറണാകുളം പെരുമ്പാവൂരില്‍ വില്‍പ്പനയ്ക്കായി വീടിനുള്ളില്‍ സൂക്ഷിച്ച 10 കിലോ കഞ്ചാവുമായാണ് അതിഥി തൊഴിലാളികളായ ദമ്പതികള്‍ അറസ്റ്റിലായത്. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മോട്ടിലാല്‍ മുര്‍മു, ഭാര്യ ഹല്‍ഗി ഹസ്ദ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

Advertisment

കാഞ്ഞിരക്കാട് പള്ളിപ്പടിയിലെ വാടകവീട്ടില്‍ ചാക്കില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു കഞ്ചാവ്. പോലീസ് നടത്തിയ പരിശോധനയില്‍ അന്‍പതിനായിരം രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നത്തുനാട് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടി കൂടയത്.


കുറഞ്ഞ വിലയ്ക്ക് ബംഗാളില്‍ നിന്നും കഞ്ചാവ് വാങ്ങി കേരളത്തില്‍ എത്തിച്ച് അതിഥി തൊഴിലാളികള്‍ക്ക് ഇടയില്‍ വില്‍പ്പന നടത്തുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്ക് ബംഗ്ലാദേശ് ബന്ധം ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

Advertisment