കോഫി ഷോപ്പില തിരക്ക് നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ടോക്കണ്‍ ചോദിച്ചതിലുള്ള വൈരാഗ്യത്താല്‍ അതിഥി തൊഴിലാളിയായ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികള്‍ റിമാന്റില്‍

കോഫി ഷോപ്പില തിരക്ക് നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ടോക്കണ്‍ ചോദിച്ചതിലുള്ള വൈരാഗ്യത്താല്‍ അതിഥി തൊഴിലാളിയായ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികള്‍ റിമാന്റില്‍.

New Update
arreste

തൃശൂര്‍: കോഫി ഷോപ്പില തിരക്ക് നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ടോക്കണ്‍ ചോദിച്ചതിലുള്ള വൈരാഗ്യത്താല്‍ അതിഥി തൊഴിലാളിയായ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികള്‍ റിമാന്റില്‍. പൊലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കോഫീ ഷോപ്പിലെ ജീവനക്കാരനായ  വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിയായ 21 കാരനായ അബ്ദുളിനെയാണ് പ്രതികള്‍ ആക്രമിച്ചത്.

Advertisment

പുതുക്കാട് സ്റ്റേഷന്‍ പരിധിയിലെ റൗഡി ലിസ്റ്റില്‍ ഉള്‍പെട്ടയാളും, നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയുമായ നായരങ്ങാടി സ്വദേശിയായ താഴേക്കാട് വീട്ടില്‍ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാര്‍ (43), കോഴിക്കോട് മേലൂര്‍ സ്വദേശിയായ ചേലയാര്‍കുന്നില്‍ വീട്ടില്‍  അഭിനാഷ് പി. ശങ്കര്‍ (30), ആമ്പല്ലൂര്‍ അളഗപ്പനഗര്‍ സ്വദേശിയായ പുതുശ്ശേരിപ്പടി വീട്ടില്‍ ജിതിന്‍ ജോഷി (27)   എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു.


ഗോപകുമാര്‍ റൗഡിയാണെന്നും  ഇയാളുടെ പേരില്‍ പുതുക്കാട്, വരന്തരപ്പിള്ളി, ഒല്ലൂര്‍, തൃശൂര്‍ ഈസ്റ്റ്, ചേര്‍പ്പ്, കൊരട്ടി തുടങ്ങിയ സ്റ്റേഷനുകളിലായി ബലാത്സം?ഗമടക്കം 15 ക്രമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ജിതിന്‍ പുതുക്കാട് പൊലീസ് സ്റ്റേഷനില്‍അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയിതിനുള്ള കേസും മയക്കു മരുന്ന് ഉപയോഗിച്ചതിന് 2 കേസും അടക്കം 3 കേസുകളിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.  

 

Advertisment