ഓണ്‍ലൈന്‍ ജോലിയിലൂടെ വരുമാനം വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥിയില്‍ നിന്ന് 7.97 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. നേരത്തെയും പ്രതിക്കെതിരെ സമാനമായ കേസുകള്‍

ഓണ്‍ലൈന്‍ ജോലിയിലൂടെ വരുമാനം വാഗ്ദാനം ചെയ്ത് അമ്പലപ്പുഴ സ്വദേശിയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിയില്‍ നിന്ന് 7.97 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളില്‍ ഒരാള്‍ കൂടി ആലപ്പുഴ സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായി. 

New Update
12344

ആലപ്പുഴ: ഓണ്‍ലൈന്‍ ജോലിയിലൂടെ വരുമാനം വാഗ്ദാനം ചെയ്ത് അമ്പലപ്പുഴ സ്വദേശിയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിയില്‍ നിന്ന് 7.97 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളില്‍ ഒരാള്‍ കൂടി ആലപ്പുഴ സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായി. 

Advertisment

മലപ്പുറം നിലമ്പൂര്‍ ജനതപ്പടി സ്വദേശി താന്നിക്കല്‍ ഹൗസില്‍ ഷമീറിനെ (42)യാണ് നിലമ്പൂരില്‍ നിന്ന് ആലപ്പുഴ ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി കെ.എല്‍. സജിമോന്റെ നിര്‍ദേശ പ്രകാരം പിടികൂടിയത്. 


കോതമംഗലത്തും നിലമ്പൂരും പ്രതിക്കെതിരെ സമാനമായ കേസുകള്‍ നിലവിലുണ്ട്. പ്രതിയെ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കേസിലെ മറ്റൊരു പ്രതിയായ മലപ്പുറം മുന്നിയൂര്‍ സ്വദേശി ഷറാഫുദീനെ ഒന്നര മാസം മുമ്പ് ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് പിടികൂടിയിരുന്നു.