ബത്തേരി: വയനാട് നമ്പിക്കൊല്ലിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. അച്ഛനും മകനും ചേര്‍ന്നാണ് പൊലീസിനെ ആക്രമിച്ചത്. പൊലീസ് വാഹനം ചുറ്റിക ഉപയോഗിച്ച് അടിച്ചു തകര്‍ത്തു.
അരിവാള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വിരലിനു പരുക്കേറ്റു. ഇരുവരെയും ഒടുവിൽ പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തി. ഇരുവരും ലഹരിക്ക് അടിമകളാണെന്നാണ് നിഗമനം.
രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. നൂല്‍പ്പുഴ പോലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ട് പേര്‍ ചേര്‍ന്ന് റോഡിൽ വാഹനങ്ങള്‍ തടയുന്നു എന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ആണ് സംഭവം.
സണ്ണി, ജോമോന്‍ എന്നിവരാണ് പൊലീസിനെ ആക്രമിച്ചത്. ലഹരിയിലാണ് ആക്രമണം എന്നാണ് സൂചന. പൊലീസ് ജീപ്പ് ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ ഇവര്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്.