/sathyam/media/media_files/N0YD9tPIKjphqTyxR6Uc.jpg)
ഹൈദരാബാദ്: ഹൈദരാബാദിൽ ലഹരിമരുന്നുമായി സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ഇവരിൽ നിന്നും കഞ്ചാവ്, എൽ.എസ്.ഡി, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തു.
സുഷ്മിത ദേവി എന്ന ലില്ലി (21), കാമുകൻ ഉമ്മിഡി ഇമ്മാനുവൽ (25), ജി സായ് കുമാർ (28), താരക ലക്ഷ്മികാന്ത് അയ്യപ്പ (24) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.
സുഷ്മിതയുടെ കാമുകനും ഇവന്റ് മാനേജരുമായ ഇമ്മാനുവൽ ചിക്കഡ്പള്ളിയിലെ ലഹരിമരുന്ന് കേസിലെ മുഖ്യപ്രതിയാണ്. ഇരുവരും ലഹരിമരുന്ന് വിതരണം നടത്തിയിരുന്നവരാണെന്ന് ഹൈദരാബാദ് നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് വിംഗും പൊലീസും അറിയിച്ചു.
പിടിച്ചെടുത്ത മയക്കുമരുന്നുകളിൽ 22 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, അഞ്ച് ഗ്രാം എം.ഡി.എം.എ, ആറ് എൽ.എസ്.ഡി ബ്ലോട്ടുകൾ, എക്സ്റ്റസി ഗുളികകൾ എന്നിവ ഉൾപ്പെടുന്നു. ഇവയ്ക്ക് ഏകദേശം 3 ലക്ഷം രൂപ വിലവരും. കൂടാതെ ഇവരിൽ നിന്ന് 50,000 രൂപയും നാല് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
നാല് പ്രതികൾക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) നിയമത്തിലെ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തികളിലേക്ക് അന്വേ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us