/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവവേദികൾക്ക് പേര് നൽകിയതിൽ താമരയുടെ പേര് ഒഴിവാക്കിയതിനെതിരെ യുവമോർച്ച പ്രതിഷേധം. വനിതാ പ്രവർത്തകർ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി പോലീസ്.
സ്‌കൂൾ കലോത്സവം ഗ്രീൻ പ്രോട്ടോക്കോൾ യോഗം നടന്ന ടൗൺ ഹാളിന് മുൻപിലായിരുന്നു പ്രവർത്തകർ താമരപ്പൂവുമായി പ്രതിഷേധിക്കാൻ എത്തിയത്. ഇവരെ പോലീസ് തടഞ്ഞതോടെ പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ദേശീയതയെ ഭയപ്പെടുന്ന, താമരയുടെ പേര് ഒരു വേദിക്ക് ഇടാൻ പോലും ധൈര്യം ഇല്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും സിപിഎമ്മിന്‍റെ തീരുമാനപ്രകാരമാണ് ദേശീയ പുഷ്പത്തെ പോലും അവഗണിച്ചതെന്നും പ്രതിഷേധം ഉദ്‌ഘാടനം ചെയ്തുകൊണ്ട് യുവമോർച്ച ജില്ലാ പ്രസിഡന്‍റ് മനു പള്ളത്ത് പറഞ്ഞു. നിലവിലെ തീരുമാനം അടിയന്തരമായി തിരുത്തണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിനിടെ വേദിയിലേക്ക് വന്ന മേയർ ഡോ. നിജി ജസ്റ്റിന് മടങ്ങിപ്പോകേണ്ടി വന്നു. ഇതിന് പിറകെ മന്ത്രി വി. ശിവൻകുട്ടി വേദിയിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പാണ് യുവമോർച്ച ജില്ലാ പ്രസിഡന്‍റ് മനു പള്ളത്ത്, വൈസ് പ്രസിഡൻ്റുമാരായ അഞ്ജലി എടക്കാട്ടിൽ, ശ്രാവൺ, ജില്ലാ ഭാരവാഹികളായ അമൃത ശ്രീജിത്ത്, ശിവൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us