/sathyam/media/media_files/2025/08/13/1000205195-2025-08-13-19-03-46.webp)
ആലപ്പുഴ: കഞ്ചാവുമായി കെഎസ്ആർടിസി ജീവനക്കാരൻ പിടിയിൽ. ബുധനാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം.
മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് വില്ലേജിൽ പള്ളിക്കൽ മുറിയിൽ ഉതൃട്ടാതി വീട്ടിൽ സന്ദീപ് എന്ന ജിതിൻ കൃഷ്ണയാണ് (35) പിടിയിലായത്.
കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ ആണ് ജിതിൻ കൃഷ്ണ. 2010 മുതൽ കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലി ചെയ്ത് വരികയാണ്.
മാവേലിക്കര മൂന്നാംകുറ്റിക്ക് വടക്കുവശം ഉള്ള ആലിന്റെ ചുവട് ജംഗ്ഷനിൽ വച്ച് വാഹന പരിശോധനയ്ക്കിടയിലാണ് ഇയാൾ പിടിയിലാകുന്നത്. ഇയാളുടെ കൈയിൽ നിന്നും 1.286 കിലോഗ്രാം കഞ്ചാവും സഞ്ചരിച്ചു വന്ന ബൈക്കും പിടിച്ചെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളം നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് ഇയാൾ പിടിയിലാകുന്നത്.
ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.