New Update
/sathyam/media/media_files/2025/11/17/2730122-ganja-arrest-17112025-2025-11-17-17-46-40.webp)
മലപ്പുറം: കോട്ടക്കലിൽ ബൈക്കിൽ കടത്തുകയായിരുന്ന 5.1 കിലോ കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവർ പിടിയിലായി.
Advertisment
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 11.5 കിലോ കഞ്ചാവും 20.88 ലക്ഷം രൂപയും കണ്ടെടുത്തു. ഔഷധി റോഡിലെ വെള്ളക്കാട് വീട്ടിൽ വി.കെ. ഷഫീർ ആണ് അറസ്റ്റിലായത്.
ചങ്കുവെട്ടി - കോട്ടക്കൽ റോഡിൽവെച്ചാണ് ഇയാൾ കഞ്ചാവുമായി പിടിയിലായത്. എക്സൈസിനെക്കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു.
6310 രൂപയും ഇയാളുടെ കൈവശമുണ്ടായിരുന്നു. തുടർന്നാണ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയതും കൂടുതൽ കിലോ കഞ്ചാവും പണവും കണ്ടെത്തിയതും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us