മലപ്പുറത്ത് ദിവ്യഗർഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം; ഒളിവിലായിരുന്ന വ്യാജ സിദ്ധൻ അറസ്റ്റിൽ. പിടിയിലായത് "മിറാക്കിള്‍ പാത്ത്' എന്ന യൂട്യൂബ് ചാനലിന്‍റെ ഉടമ. ഇമാമാണെന്ന വ്യാജേന ചാനലിലൂടെ പോസ്റ്റ് ചെയ്തിരുന്നത് ആത്മീയ വീഡിയോകൾ

New Update
sajil

മലപ്പുറം: ദിവ്യഗർഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ ആയിരുന്ന വ്യാജ സിദ്ധൻ അറസ്റ്റിൽ. സജില്‍ ചെറുപാണക്കാട് എന്നയാളെയാണ് പോലീസ് പിടികൂടിയത്.

Advertisment

നെടുമങ്ങാട് നിന്നും കൊളത്തൂര്‍ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ കഴിയവെയാണ് പ്രതി പോലീസിന്‍റെ പിടിയിലായത്. "മിറാക്കിള്‍ പാത്ത്' എന്ന യൂട്യൂബ് ചാനലിന്‍റെ ഉടമയാണ് സജില്‍ ചെറുപാണക്കാട്.

പ്രതി ആഭിചാരക്രിയകള്‍ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്. പ്രതി യൂട്യൂബ് ചാനലിലൂടെ ഇമാമാണെന്ന വ്യാജേന ആത്മീയമായ വീഡിയോകളാണ് പോസ്റ്റ് ചെയ്തിരുന്നത്. ഇതിനിടെയാണ് യുവതിയെ പരിചയപ്പെടുന്നത്.

ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആഭിചാരക്രിയ ചെയ്യാനെന്ന വ്യാജേന യുവതിയുടെ വാടക വീട്ടിലെത്തിയ പ്രതി അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും കൂടുതൽ പരാതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.

Advertisment