New Update
/sathyam/media/media_files/2025/11/17/thiruvananthapuram-murder-2025-11-17-19-45-50.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി. രാജാജി നഗർ സ്വദേശി അലൻ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിലേക്ക് നയിച്ചത് ഫുട്ബോൾ കളിയിലെ തർക്കമാണെന്നാണ് പ്രാഥമിക നിഗമനം.
Advertisment
തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തു വെച്ച് ജഗതി ഉന്നതിയിലെയും രാജാജി നഗറിലേയും വിദ്യാർത്ഥികൾ ഏറ്റുമുട്ടുകയായിരുന്നു. ഇവിടേക്ക് മധ്യസ്ഥതയ്ക്ക് എത്തിയതായിരുന്നു അലൻ. ജഗതി സ്വദേശികൾ ആണ് അലനെ കുത്തിയത്.
കൂട്ടയടിക്കിടെയാണ് കത്തിക്കുത്ത് എന്ന് ദൃക്സാക്ഷി പറഞ്ഞു. മുപ്പതിലധികം വിദ്യാർത്ഥികൾ ഉണ്ടായിരുന്നുവെന്നും സ്കൂൾ യൂണിഫോം ധരിച്ചവരായിരുന്നു അധികവും എന്നാണ് സൂചന.
സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അലന്റെ മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us