കോഴിക്കോട് വൻ ലഹരി വേട്ട. വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ. ലഹരി വ്യാപാരം നടത്തിയത് എജുക്കേഷൻ കൺസൾട്ടൻസിയുടെ മറവിൽ

New Update
drug-seized-in-kozhikode

കോഴിക്കോട്: തിരുവണ്ണൂർ നടയിൽ അതിമാരക രാസ ലഹരിയുമായി രണ്ട് യുവാക്കളെ പോലീസ്-ഡാൻസാഫ് സംഘം ചേർന്ന് പിടികൂടി.

Advertisment

ബാംഗ്ലൂരിൽ നിന്ന് കൊണ്ടുവന്ന 250 ഗ്രാം എംഡി എം എ, 90 എക്‌സ്റ്റസി ഗുളികകൾ, 99 എൽ എസ് ഡി സ്റ്റാമ്പുകൾ എന്നിവ വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. പിടിയിലായത് മുഹമ്മദ് ഇർഫാൻ (29), ഷഹദ് (27) എന്നിവർ ആണ്.

മാങ്കാവിൽ ‘ഡ്രീം പാത്ത്’ എന്ന എജുക്കേഷൻ കൺസൾട്ടൻസി നടത്തിവരുന്ന ഇവർ അതിന്റെ മറവിൽ ലഹരി വ്യാപാരം നടത്തിയിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. 

വിദ്യാർത്ഥികളെയും യുവാക്കളെയുമാണ് ലക്ഷ്യമിട്ടിരുന്നതെന്നും വെറും 10 ദിവസത്തിനുള്ളിൽ മുഴുവൻ ലഹരിയും വിറ്റഴിക്കാമെന്ന് പ്രതികൾ സമ്മതിച്ചതായും പോലീസ് അറിയിച്ചു. സംഘത്തിലെ മറ്റു അംഗങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

Advertisment