കൊച്ചിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

New Update
kerala police vehicle1

കൊച്ചി: 15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊച്ചി നേവൽ ബേസിൽ ഉദ്യോഗസ്ഥനായ ഹരിയാന റോഹ്തക് സ്വദേശി 28 വയസുള്ള അമിതിനെ ആണ് കൊച്ചി ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

മുണ്ടംവേലിയിൽ ഇയാൾ താമസിക്കുന്ന വീട്ടിലേക്ക് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. അന്വേഷണവുമായി സഹകരിക്കുമെന്നും അറസ്റ്റിലായ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നും നാവികസേന അറിയിച്ചു. 

അച്ചടക്കത്തിൻ്റെ ചുമതലയുള്ള മേലുദ്യോഗസ്ഥൻ വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്നും നാവികസേന വ്യക്തമാക്കി.

Advertisment