കോട്ടക്കല്‍: സമൂഹമാധ്യമം വഴി സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്ന് 24 പവന്‍ തട്ടിയെടുത്ത നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു.
ചാപ്പനങ്ങാടി വട്ടപറമ്പ് സ്വദേശികളായ ചേക്കത്ത് നബീര്‍ (19), സഹോദരന്‍ അല്‍ അമീന്‍ (20), ഒതുക്കുങ്ങല്‍ കളത്തിങ്ങല്‍ മുഹമ്മദ് വസീം (22), ചെറുകുന്ന് പടിക്കല്‍ ജാസില്‍ അനാന്‍ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ സഹോദരഭാര്യയുടെ ആഭരണങ്ങള്‍ കാണാതായെന്ന പരാതിയിലായിരുന്നു അന്വേഷണം.
അതേസമയം വാഹനകച്ചവടക്കാരനായ മുഹമ്മദ് വസീമില്‍ നിന്നാണ് സ്വര്‍ണം വിറ്റ പണമുപയോഗിച്ച് മുഖ്യപ്രതി നബീര്‍ കാര്‍ വാങ്ങുകയായിരുന്നു. വസീമാണ് ഒതുക്കുങ്ങലിലെ സ്വര്‍ണക്കടയിലെ ജീവനക്കാരനായ ജാസില്‍ അനാനെ നബീറിന് പരിചയപ്പെടുത്തിയത്.
സ്വര്‍ണം വിറ്റതില്‍ ഒമ്പതു ലക്ഷം രൂപ മാത്രമാണ് ജാസില്‍ അനാന്‍ പ്രതികള്‍ക്ക് കൈമാറിയത്. ഇതില്‍ നാലു ലക്ഷം രൂപ മൂന്നാം പ്രതിയും സഹോദരനുമായ അല്‍ അമീന് നബീര്‍ കൈമാറുകയായിരുന്നു.