കായംകുളം: യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതി അറസ്റ്റില്‍. വള്ളികുന്നം സ്വദേശിനിയായ 20 വയസുള്ള യുവതിയെ സ്ഥിരമായി ശല്യം ചെയ്തതിന് വള്ളികുന്നം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ഇതിലുള്ള വിരോധത്തെ തുടര്‍ന്ന് ഭീഷണിപ്പെടുത്തി ബുള്ളറ്റില്‍ കയറ്റി തട്ടിക്കൊണ്ടു പോയെന്നാണ് കേസ്. യുവതിയുടെ അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ കേസിലാണ് അറസ്റ്റ്.
പുലിയൂര്‍ പൂമലച്ചാല്‍ മുറിയില്‍ ആനത്താറ്റ് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കൈലാസ് നാഥിനെയാണ് (21) കായംകുളം പോലീസ് പിടികൂടിയത്.
കായംകുളം ഡിവൈഎസ് പി ബാബുക്കുട്ടന്റെ മേല്‍നോട്ടത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ ഷാ, സബ് ഇന്‍സ്‌പെക്ടര്‍മാരായ രതീഷ് ബാബു, ശരത്, പോലീസ് ഉദ്യോഗസ്ഥരായ അഖില്‍ മുരളി, ഗോപകുമാര്‍, രതീഷ്, സജന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ കൈലാസ് നാഥിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ചെയ്തു.