അതിഥികള്‍ക്കായി തയാറാക്കൂ ആരോഗ്യവിഭവങ്ങള്‍...

അതിഥി സത്കാരത്തിനായി വീട്ടിൽ തയാറാക്കാവുന്ന ചില ലഘു വിഭവങ്ങൾ പരിചയപ്പെടാം. ഇതെല്ലാം ആരോഗ്യകരമായ വിഭവങ്ങളാണെന്ന് ആദ്യമേ പറയട്ടേ...

New Update
fruits

അതിഥി ദേവോ ഭവഃ എന്നാണല്ലോ സങ്കൽപ്പം. അതിഥികളെ സന്തോഷിപ്പിക്കാൻ വിവിധതരം വിഭവങ്ങൾ വീട്ടിൽ തയാറാക്കിയിരുന്ന കാലം മാറി. ഇപ്പോൾ മിക്കവരും ഹോട്ടലുകളിൽനിന്ന് ഭക്ഷണം വരുത്തിച്ചുകൊടുക്കുന്നതു സാധാരണമാണ്. 

Advertisment

വൻ ബില്ല് വരുമ്പോള്‍ തങ്ങളുടെ വീട്ടിലെത്തുന്ന അതിഥികളുടെ സന്തോഷമാണല്ല നമ്മുടെയും സന്തോഷം എന്ന പറഞ്ഞ് ആശ്വസാം കൊള്ളുകയും ചെയ്യും. അതിഥി സത്കാരത്തിനായി വീട്ടിൽ തയാറാക്കാവുന്ന ചില ലഘു വിഭവങ്ങൾ പരിചയപ്പെടാം. ഇതെല്ലാം ആരോഗ്യകരമായ വിഭവങ്ങളാണെന്ന് ആദ്യമേ പറയട്ടേ...

1. നെല്ലിക്ക ചമ്മന്തി

nellika chammanthi

നെല്ലിക്ക കുരുകളഞ്ഞത് - 5 എണ്ണം
പച്ചമുളക് - 3 എണ്ണം
മല്ലിയില - ഒരു തണ്ട്
ഇഞ്ചി - ഒരു ചെറിയ കഷണം
ചുവന്നുള്ളി - 2 എണ്ണം
തേങ്ങ ചിരകിയത് - 1/4 കപ്പ്
ഉപ്പ് - ആവശ്യത്തിന്

ഇങ്ങനെ തയാറാക്കാം:

നെല്ലിക്ക കുരുകളഞ്ഞതും ബാക്കി ചേരുവകളും നന്നായി അരച്ച് ഉരുട്ടിയെടുത്ത് ഉപയോഗിക്കാം. വിറ്റാമിന്‍ സി കൂടുതലായി നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഈ ചമ്മന്തി ദിവസവും ഉപയോഗിക്കുന്നത് നല്ലതാണ്.

2. ഫ്രൂട്ട് പഞ്ച്

fruit punch

തണുത്ത വെള്ളം - 1 കപ്പ്
നാരങ്ങാനീര് - 1/4 കപ്പ്
പഞ്ചസാരരര - 2 ടേബിള്‍ സ്പൂണ്‍
പൈനാപ്പിള്‍ (പൊടിയായി അരിഞ്ഞത്) - 1/4 കപ്പ്
ഓറഞ്ച് നീര് - 1/4 കപ്പ്

തയാറാക്കുന്നവിധം:

ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോള്‍ പഞ്ചസാരയും പൈനാപ്പിളും ചേര്‍ത്ത് 10 മിനിറ്റ് വേവിക്കുക. അടുപ്പില്‍നിന്ന് ഇറക്കി ഓറഞ്ച് നീരും, നാരങ്ങാനീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം അരിച്ചെടുത്ത് കുപ്പിയില്‍ സൂക്ഷിക്കുക. സ്‌ക്വാഷ്‌പോലെ ആവശ്യത്തിന് എടുത്ത് വെള്ളം ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.

3. മാങ്ങ പപ്പായ സാലഡ്

salad

മാങ്ങ (തൊലി കളഞ്ഞ് ചെറുതായി മുറിച്ചത്) - 1 എണ്ണം
പപ്പായ (തൊലി കളഞ്ഞ് ചെറുതായി മുറിച്ചത്) - 1 എണ്ണം
കാപ്‌സിക്കം അരിഞ്ഞത്- 1 വലുത്
സവോള അരിഞ്ഞത് - 1/2 മുറി
മല്ലിയില അരിഞ്ഞത് - ഒരുപിടി
വിന്നാഗിരി - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്, കുരുമുളക് - ആവശ്യത്തിന്

തയാറാക്കുന്നവിധം:

ഒരു പാത്രത്തില്‍ മാങ്ങ, പപ്പായ, സവോള, മല്ലിയില, വിന്നാഗിരി, പച്ചമുളക് ഇവ യോജിപ്പിക്കുക. മുകളില്‍ കുരുമുളകും ഉപ്പും വിതറി വിളമ്പാം. ഇത് തയാറാക്കി അരമണിക്കൂറിനുള്ളില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. 

4. മിക്‌സഡ് ഫ്രൂട്ട് ഡ്രിങ്ക്

mixed fruit juice

പൈനാപ്പിള്‍ ജൂസ് - 1 കപ്പ്
മുസമ്പി ജൂസ് - 1 കപ്പ്
മാങ്ങ ജൂസ് - 1 കപ്പ്
നാരങ്ങാ നീര്- 1/2 കപ്പ്
ഓറഞ്ച് ജൂസ് - 1 കപ്പ്
തണുത്ത വെള്ളം - ഒരു ഗ്ലാസ്

തയാറാക്കുന്നവിധം:

മുകളില്‍ പറഞ്ഞ ചേരുവകളെല്ലാം ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. മധുരം ആവശ്യമുള്ളവർ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പഞ്ചസാര ചേര്‍ത്ത് ഉപയോഗിക്കുക.

Advertisment