/sathyam/media/media_files/2024/12/01/rixz0NNGEfBEDnRRCpv6.jpg)
തൃക്കാക്കര: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസനം നന്മയുടെ മാറ്റം ആവണമെന്നും വിവര വിജ്ഞാന വിസ്‌ഫോടന വിജയത്തിന്റെ സൂത്രവാക്യം എന്ത് അറിയാം എന്നതിലുപരി അറിയാവുന്നതിനെ എങ്ങനെ ഉപയുക്തം ആക്കുന്നു എന്നതിനെ ആശ്രയിച്ചാണെന്നും വിവരസാങ്കേതിക വിദഗ്ധന്‍ ജിജോ ജോസഫ്.
തൃക്കാക്കര ഭാരത മാതാ കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന അന്തര്‍ദേശീയ കോണ്‍ ഫറന്‍സിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ഇക്കാര്യം സംസാരിച്ചത്. കൊച്ചി ഇന്‍ഫോപാര്‍ക്ക് മുന്‍ സി.ഇ.ഓ ഉം, കൊച്ചി സ്മാര്‍ട്ട് സിറ്റി മുന്‍ സി.ഇ.ഓ ഉം ആയ ജിജോ ജോസഫ് നിര്‍വ്വഹിക്കുകയായിരുന്നു.
ഭാരത മാതാ ഓട്ടോണമസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ലിസി കാച്ചപ്പിള്ളി അധ്യക്ഷയായിരുന്നു. അക്കാഡമിക് ഡയറക്ടര്‍ ഡോ. ജോണ്‍സണ്‍ കെ എം , കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പ് തലവന്‍ ഡോ. ജോണ്‍ റ്റി. ഏബ്രഹാം, ഡിസിഷന്‍ ട്രീ സ്ഥാപകന്‍ സെന്തില്‍ വി ബാംഗളൂര്‍, കണ്‍വീനര്‍ ഹരികൃഷ്ണന്‍ പി എന്നിവര്‍ പ്രസംഗിച്ചു.
വൈസ് പ്രിന്‍സിപ്പാള്‍ ബിനി റാണി ജോസ്, ടെക്ജന്‍്ഷ്യാ ചെയര്‍മാന്‍ ജോയ് സെബാസ്റ്റ്യന്‍ , ഡിസിഷന്‍ ട്രീ വൈസ് പ്രസിഡന്റ് ശില്‍പാ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഡോ. മഹമൂദ് സെയ്ദ് അല്‍ ബെഹാരി (അസി. പ്രൊഫസര്‍, സോഹാര്‍ യൂണിവേഴ്‌സിറ്റി, ഒമാന്‍),ഡോ. വാസിന്‍ അയ്മാന്‍ അല്‍ ഖിഷ്രി ( അറബ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ഒമാന്‍), ഡോ. യൂസഫ് നാസര്‍ അല്‍ ഹുസൈനി (അസി.പ്രൊഫസര്‍, അറബ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി), ഷിനോജ് ചെറുവത്തൂര്‍ ( ഇ.എം.ഇ.എ ഹെഡ് ഓഫ് ഡിസിപ്ലിന്‍ - ഇന്‍സ്ട്രുമെന്റെഷന്‍ & കണ്ട്രോള്‍, സ്‌കോട്‌ലന്‍ഡ് ), ടെക്ജന്‍ഷ്യ കമ്പനിയുടെ സ്ഥാപകനും സി.ഈ.ഓ യുമായ ജോയ് സെബാസ്റ്റ്യന്‍, രാജേഷ് ആര്‍ (ഐ. ബി. എം സീനിയര്‍ എക്‌സിക്യൂട്ടീവ് ഐ.ടി ആര്‍ക്കിടെക്കറ്റ്, ബാംഗളൂര്‍), നാസിം അബ്ദുള്ള( ചെയര്‍മാന്‍, നൈക്കോ ഐ. ടി. എസ്, കൊച്ചി ), ഡോ. സുധീപ് എളയിടം (പ്രൊഫസര്‍, സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ്, കുസാറ്റ് ), പീറ്റര്‍ ചെന്നൈ ( ഡിസിഷന്‍ ട്രീ ഐ ടി വിദഗ്ധന്‍ ) എന്നീ നിര്‍മ്മിത ബുദ്ധി മെഷീന്‍ ലേണിംഗ് രംഗത്തെ പ്രഗല്‍ഭ വിദഗ്ധരുടെ പ്രഭാഷണങ്ങളും നൂറില്‍പ്പരം ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും ഉണ്ടായിരുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷയങ്ങളില്‍ പങ്കെടുക്കാനും ഗവേഷണ പ്രബന്ധം അവതരിപ്പിക്കാനും വ്യാവസായിക വാണിജ്യ രംഗങ്ങളിലുള്ളവരും അധ്യാപകരും ഗവേഷകരും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഉണ്ടായിരുന്നു.
കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പ് മേധാവി ഡോ. ജോണ്‍ ടി.എബ്രഹാം, കണ്‍വീനര്‍മാരായ ഹരികൃഷ്ണന്‍ പി, ലയന ബിനു, ഒമര്‍ അല്‍ അബ്ദുല്‍ ലത്തീഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അതിവിപുലമായ സംഘാടക സമിതി വിജയകരമായി പ്രവര്‍ത്തിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us