New Update
/sathyam/media/media_files/2024/10/26/LyQb4AFUKQvgh3QWot9N.jpg)
കണ്ണൂര്‍: പി.പി.ദിവ്യയെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് കണ്ണൂര്‍ കളക്ട്രേറ്റ് ഹാളില്‍ നടന്ന ജില്ല വികസന സമിതി യോഗത്തില്‍ ഉയര്‍ന്ന ആവശ്യം കലക്ടര്‍ അരുണ്‍ കെ.വിജയന്‍ അംഗീകരിച്ചു.
Advertisment
കലക്ടര്‍ അധ്യക്ഷനായ യോഗത്തില്‍ യു.ഡി.എഫ് എം.പിമാരുടെ പ്രതിനിധികള്‍ ഉന്നയിച്ച ആവശ്യം പ്രമേയമായി അംഗീകരിച്ചു.
യോഗത്തില്‍ പങ്കെടുത്ത കെ.പി.മോഹനന്‍ എം.എല്‍.എ യോഗം നിയന്ത്രിക്കാന്‍ ശ്രമിച്ചത് കൂടുതല്‍ ബഹളത്തിന് കാരണമായി. യോഗ അജണ്‍ഡയില്‍ ഇല്ലാത്ത കാര്യം പിന്നീട് പരിഗണിക്കാമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
കലക്ടര്‍ ഇല്ലാത്തപ്പോള്‍ യോഗം നിയന്ത്രിക്കേണ്ട എ.ഡി.എം ആണ് മരിച്ചത് എന്ന് എം.പിമാരുടെ പ്രതിനിധികള്‍ പറഞ്ഞു. ഡി.സി.സി അംഗം ടി.ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിഷേധം ഉയര്‍ന്നത്.