കണ്ണൂര്‍: തന്റെ മൊഴി പൂര്‍ണമായും പുറത്തുവന്നിട്ടില്ലന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. കോടതി വിധിയില്‍ വന്ന മൊഴി നിഷേധിക്കുന്നില്ല. ലാന്‍ഡ് റവന്യൂ ജോയിന്‍ കമ്മീഷണര്‍ക്ക് നല്‍കിയ മൊഴിയും സമാനമാണ്.
എട്ടുമാസം എന്റെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് എഡിഎം. കുടുംബത്തിനു കൊടുത്ത കത്തിലുള്ള കാര്യത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു.
തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു എന്നോട് പറഞ്ഞിട്ടുണ്ട്. സത്യം സത്യമായി പറയാതിരിക്കാനാകില്ല. കോടതി വിധിയിലുള്ള കാര്യങ്ങള്‍ ശരിയാണ്. എന്റെ മൊഴി പൂര്‍ണമായി പുറത്തുവന്നിട്ടില്ല.
അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ല. അവധി അപേക്ഷ നീട്ടി എന്ന ആരോപണങ്ങളെല്ലാം നിങ്ങള്‍ക്ക് അന്വേഷിക്കാമെന്നും കളക്ടര്‍ പറഞ്ഞു