Advertisment

കൈപ്പമംഗലത്ത് 40 കാരനെ തല്ലിക്കൊന്ന് ആംബുലന്‍സില്‍ കയറ്റി വിട്ട സംഭവത്തില്‍ നാല് പ്രതികള്‍ കൂടി പിടിയില്‍

ആറ് മാസം മുമ്പ് അഴീക്കലിലെ ഐസ് ഫാക്ടറി ഉടമ മുഹമ്മദ് സാദിക്കില്‍ നിന്നും അരുണ്‍ പത്ത് ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.

New Update
police Untitledarjnn

തൃശൂര്‍: കൈപ്പമംഗലത്ത് പണമിടപാടിന്റെ പേരില്‍ 40 കാരനെ തല്ലിക്കൊന്ന് ആംബുലന്‍സില്‍ കയറ്റി വിട്ട സംഭവത്തില്‍ നാല് പ്രതികള്‍ കൂടി പിടിയില്‍.

Advertisment

കോയമ്പത്തൂര്‍ സോമണ്ണൂര്‍ സ്വദേശി അരുണ്‍ ആണ് കൊല്ലപ്പെട്ടത്. തലക്കേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം അഞ്ച് പേരെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂര്‍ സംഘത്തില്‍ ഉള്‍പ്പെട്ട ഫായിസ്, മുജീബ്, സലീം എന്നിവരും ഒരു കൈപ്പമംഗലം സ്വദേശിയുമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.

കൊല്ലപ്പെട്ട അരുണിനെ പ്രതികള്‍ ക്രൂരമായി തല്ലിച്ചതച്ചെന്ന് പോസ്റ്റുമാര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. അരുണിന്റെ ശരീരത്തില്‍ 50ലേറെ സ്ഥലത്താണ് പരിക്കേറ്റിട്ടുള്ളത്. 

ആറ് മാസം മുമ്പ് അഴീക്കലിലെ ഐസ് ഫാക്ടറി ഉടമ മുഹമ്മദ് സാദിക്കില്‍ നിന്നും അരുണ്‍ പത്ത് ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.

തുടര്‍ന്ന് സുഹൃത്ത് ധനേഷിന്റെ വീട്ടിലേക്ക് സാദിഖും സംഘവും യുവാവിനെ എത്തിച്ചിരുന്നു. ഇവിടെ വെച്ചായിരുന്നു മര്‍ദനത്തിന്റെ തുടക്കം. ഈ വീട്ടില്‍ നിന്ന് അരുണിന്റെ വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

 

 

Advertisment