ട്രാന്‍സ് വുമണ്‍ അരുണിമയ്ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണ സീറ്റില്‍ മത്സരിക്കാം. അരുണിമയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു

വയലാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് അരുണിമ ജനവിധി തേടുക.

New Update
anaya

ആലപ്പുഴ: ട്രാന്‍സ് വുമണ്‍ അരുണിമയ്ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണ സീറ്റില്‍ മത്സരിക്കാം. അരുണിമയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു.

Advertisment

 വയലാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് അരുണിമ ജനവിധി തേടുക.

സൂഷ്മ പരിശോധനയില്‍ അരുണിമയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്.

നിലവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്‌യു ജനറല്‍ സെക്രട്ടറിയുമാണ് അരുണിമ എം കുറുപ്പ്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്‌ജെന്‍ഡറായ അമേയ പ്രസാദിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു.

Advertisment