/sathyam/media/media_files/2025/11/13/kc-venugopal-2-2025-11-13-13-15-21.jpg)
തിരുവനന്തപുരം: അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണ മേഖലയില്‍ ഗര്‍ഡര്‍ പിക്കപ്പ് വാനിന് മുകളില്‍ വീണ് ഡ്രൈവര്‍ മരിക്കാനിടയായ സംഭവം വേദനയുണ്ടാക്കുന്നതാണെന്നും ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആവശ്യമായ സുരക്ഷാ ക്രമീകരണം ഒരുക്കാതെയും സര്‍വീസ് റോഡുകള്‍ മെച്ചപ്പെടുത്താതെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി.
ആശാസ്ത്രീയമായ രീതിയിലാണ് കേരളത്തില്‍ പലയിടത്തും ദേശീയപാത നിര്‍മ്മാണം നടക്കുന്നത്. സര്‍വീസ് റോഡുകളുടെ നിര്‍മ്മാണം പൂര്‍ണമാക്കിയിട്ടില്ല. അരൂര്‍ തുറവൂര്‍ മാത്രം നാല്‍പ്പതോളം പേരാണ് സര്‍വീസ് റോഡിന്റെ ശോചനീയാവസ്ഥ കൊണ്ടു അപകടത്തില്‍ മരിച്ചത്. യാത്രക്കാര്‍ക്ക് ഒരു സുരക്ഷയും ഉറപ്പാക്കാതെ എങ്ങനെയും മേല്‍പ്പാത നിര്‍മ്മാണം പൂര്‍ത്തിയാക്കുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
/filters:format(webp)/sathyam/media/media_files/2025/11/13/garder-fallen-down-2025-11-13-13-18-35.jpg)
സര്‍വീസ് റോഡുകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും കുറ്റക്കാരാണ്. ഇവയുടെ പണികള്‍ പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കാന്‍ ഒരു വര്‍ഷം മുന്നെ എന്‍എച്ച്എഐ 8 കോടി രൂപ നല്‍കിയിട്ട് ഒന്നും ചെയ്തില്ല. ഇരുവശത്തേക്കുമുള്ള സര്‍വീസ് റോഡുകള്‍ സഞ്ചാരയോഗ്യമാക്കിയാല്‍ ഗതാഗതം കൂടതല്‍ മെച്ചപ്പെടുത്താം. ഇതൊന്നും ചെയ്തിട്ടില്ല.
അപകടകരമായ സാഹചര്യത്തില്‍ ഉയരപ്പാത നിര്‍മ്മാണം നടക്കുമ്പോള്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് സൈന്‍ ബോര്‍ഡ് സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം പോലും നടപ്പാക്കിയില്ല. എന്താണ് ഇവരുടെ മുന്‍ഗണനയെന്ന് മനസിലാകുന്നില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
മനുഷ്യജീവന് ഒരു വിലയും കല്‍പ്പിക്കാത്ത സമീപനം തിരുത്തണമെന്ന് ദേശീയപാത അതോറിറ്റിയോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടതാണ്. നിരവധി തവണ കത്തുകള്‍ നല്‍കി. ഇത്തരം ഒരു അപകടം ഏത് നിമിഷവും സംഭവിക്കുമെന്ന ഭയമുണ്ടായിരുന്നു. ഈ വര്‍ഷം ആദ്യം ദേശീയപാത നിര്‍മ്മാണം നടക്കുന്ന ആലപ്പുഴയില്‍ ഗര്‍ഡര്‍ തകര്‍ന്ന് വീണിരുന്നു. ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം അന്ന് ഒഴിവായി.
അപകടസാധ്യത പലതവണ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിട്ടുണ്ട്. അരൂര്‍-തുറവൂര്‍ ഭാഗത്തെ സുരക്ഷാപ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാന്‍ നിരവധി തവണയാണ് ആലപ്പുഴ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയത്. പബ്ലിക്ക് അക്കൗണ്ടസ് കമ്മിറ്റി നേരിട്ട് ഇവിടെത്തെ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നുവെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം. അരൂര്‍-തുറവൂര്‍ ഭാഗത്തെ ജനങ്ങളുടെ ദുരിതം വീണ്ടും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. സര്‍വീസ് റോഡുകള്‍ ഇല്ലാത്തതിനാല്‍ ഇവിടെ മണിക്കൂറുകള്‍ നീളുന്ന ക്യൂവാണ്.
/filters:format(webp)/sathyam/media/media_files/2025/11/13/aroor-thuravoor-national-highway-2025-11-13-13-22-34.jpg)
പാലിയേക്കര ടോള്‍ ഗേറ്റിന്റെ പോലത്തെ ദുരിയാത്രയാണ് ഇവിടെയും. നിര്‍മ്മാണ പ്രവര്‍ത്തികള്‍ കാരണം സമീപവാസികളുടെ ജീവിതം ദുരിതമായി മാറി. എല്ലായിടത്തും വെള്ളക്കെട്ടാണ്, അതൊന്നും പരിഹരിക്കാതെയും പരിഗണിക്കാതെയുമാണ് നിര്‍മ്മാണം. ജനങ്ങളുടെ സുരക്ഷ പ്രധാനഘടമാണെന്നും അതിനായി ഗൗരവകരമായ ഇടപെടല്‍ നടത്തുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us