/sathyam/media/media_files/2025/12/02/yadhu-mother-2025-12-02-14-07-38.jpg)
തിരുവനന്തപുരം: സംസ്ഥാനം മറ്റൊരു തദ്ദേശത്തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ പ്രായം കുറഞ്ഞ മേയർ എന്ന് സി.പി.എം കൊട്ടിഘോഷിച്ചിച്ച ആര്യാ രാജേന്ദ്രൻ്റെ പേരിലുള്ള കേസ് വീണ്ടും ചർച്ചയാവുന്നു.
2024 ഏപ്രിൽ 28 ന്, തൻ്റെ വാഹനത്തിന് വഴി നൽകാത്തതിൽ പ്രതിഷേധിച്ച് ഒരു കെ.എസ്.ആർ.ടി.സി ബസ്മേയർ ആര്യ രാജേന്ദ്രൻ തടഞ്ഞിരുന്നു.
ഭർത്താവും എം.എൽ. എയുമായ സച്ചിൻ ദേവ് സഹോദരൻ അരവിന്ദ് എന്നിവർ അടക്കം കാറിലുണ്ടായിരുന്നു.
പാളത്ത് വെച്ചാണ് ഇരുവരും സഞ്ചരിച്ച വാഹനം വിലങ്ങി കെഎസ്ആർടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്ക് തർക്കത്തിലേർപ്പെടുകയും ചെയ്തത്.
തുടർന്ന് ജോലി തടസ്സപ്പെടുത്തി അസഭ്യം പറഞ്ഞു,വാഹനത്തില്‍ കയറി ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് അന്ന് ചുമത്തപ്പെട്ടിരുന്നത്.
ഡ്രൈവറായിരുന്ന യദു നല്‍കിയ പരാതിയില്‍ തുടക്കത്തില്‍ ആര്യക്കെതിരെയോ സച്ചിനെതിരെയോ ആദ്യം പൊലീസ് കേസെടുത്തിരുന്നില്ല.
ജോലി തടസ്സപ്പെടുത്തി അസഭ്യം പറഞ്ഞു,വാഹനത്തില്‍ കയറി ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് അന്ന് ചുമത്തപ്പെട്ടിരുന്നത്.
ഡ്രൈവറായിരുന്ന യദു നല്‍കിയ പരാതിയില്‍ തുടക്കത്തില്‍ ആര്യക്കെതിരെയോ സച്ചിനെതിരെയോ ആദ്യം പൊലീസ് കേസെടുത്തിരുന്നില്ല.
മേയറെയും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളെയും അസഭ്യം പറഞ്ഞെന്നും അശ്ലീല ആംഗ്യം കാണിച്ചതിനും യദുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് യദു കോടതിയെ സമീപിക്കുക യായിരുന്നു.
പിന്നീടാണ് ആര്യാ രാജേന്ദ്രന്‍, സച്ചിന്‍ദേവ്, മേയറുടെ സഹോദരന്‍ അരവിന്ദ് എന്നിവരെ പ്രതിയാക്കി കേസെടുത്തത്. യദുവിന്റെ പരാതിയിൽ കണ്ടോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ ആഗസ്റ്റിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ആര്യയെയും സച്ചിനെയും ഒഴിവാക്കിയ നടപടിക്കെതിരെ ഡ്രൈവർ യദു കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ മേയറെയും ബന്ധുക്കളെയും അശ്ലീല ആംഗ്യം കാണിച്ചുവെന്ന പരാതിയിൽ ഡ്രൈവർ യദുവിനെതിരെ കുറ്റപത്രം നൽകും. മേയറുടെ പരാതിയിലാണ് പൊലീസ് കുറ്റപത്രം നൽകുക.
എന്നാല്‍ അശ്ളീല ആംഗ്യം കാട്ടിയെന്ന ആരോപണം നിഷേധിക്കുന്ന ഡ്രൈവര്‍ മേയറുടെ കാര്‍ ഇടത് വശത്തൂടെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് പ്രശ്നത്തിന്റെ തുടക്കമെന്ന് പറഞ്ഞു. ബസ് തടഞ്ഞ് നിര്‍ത്തി ഇറങ്ങിവന്ന മേയറുടെ ഭർത്താവ് സച്ചിൻ ദേവ് എം.എല്‍.എ തെറിവിളിച്ചെന്നും മേയര്‍ തട്ടിക്കയറിയെന്നും ആരോപിക്കുന്നു.
ബസ് തടഞ്ഞിട്ട എംഎല്‍എ അച്ഛന്‍റെ വകയാണോ റോഡെന്ന് ചോദിച്ചു. മേയറും മോശമായി പെരുമാറി. മേയറുടെ കാര്‍ ബസിനെ മറികടക്കാന്‍ ശ്രമിച്ചത് ഇടതുവശത്തുകൂടെയായിരുന്നു.
ഇത് മൊബൈലില്‍ ചിത്രീകരിച്ച യാത്രക്കാരനെ ഭീഷണിപ്പെടുത്തി ഡിലീറ്റ് ചെയ്യിച്ചെന്നും ജോലി കളയിക്കുമെന്ന് മേയറും സംഘവും ഭീഷണിപ്പെടുത്തിയെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പറയുന്നു.എം.എല്‍.ഐ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്നും അന്ന് പരാതി ഉയർന്നിരുന്നു.
അന്നൊന്നും ഒരു കേസും എടുക്കാതിരുന്ന പൊലീസ് ഇപ്പോൾ വാദിയെ പ്രതിയാക്കുകയാണെന്ന ആരോപണമാണ് ഉയർന്നു വരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us