തിരുവനന്തപുരം നഗരസഭയിലെ പരാജയത്തിൽ മുൻ മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് കൗൺസിൽ അംഗം ഗായത്രി ബാബു.മേയർ പദവി പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം ഉണ്ടായി

ആര്യാ രാജേന്ദ്രന് അധികാരപരമായ താഴ്ന്നവരോടുള്ള പുച്ഛവും കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റിയെന്നും ഗായത്രി ബാബു ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.

New Update
arya

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പരാജയത്തിൽ മുൻ മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് കൗൺസിൽ അംഗം ഗായത്രി ബാബു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം.

Advertisment

 പാർട്ടിയെക്കാൾ വലുതാണെന്ന് ഭാവമുണ്ടായി എന്നാണ് വിമർശനം. വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് ആര്യാ രാജേന്ദ്രൻ എൽഡിഎഫിന്റെ ജനകീയത ഇല്ലാതാക്കിയെന്ന് ​ഗാത്രി ബാബു ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

അടിസ്ഥാനപരമായ കാര്യങ്ങൾ അവഗണിച്ചു. ഇവയെല്ലാം ഒഴിവാക്കിയിരുന്നെങ്കിൽ ഇത്ര കനത്തിൽ ആകുമായിരുന്നില്ല തിരിച്ചടി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു ഗായത്രി ബാബു. എന്തായാലും ജനകീയ പ്രവർത്തനത്തിലൂടെ വരും കാലം കോർപ്പറേഷൻ പാർട്ടി തിരിച്ചുതൂക്കുക തന്നെ ചെയ്യുമെന്ന് ഗായത്രി ബാബു പറയുന്നു.

ആര്യാ രാജേന്ദ്രന് അധികാരപരമായ താഴ്ന്നവരോടുള്ള പുച്ഛവും കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റിയെന്നും ഗായത്രി ബാബു ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. പ്രാദേശിത നേതാക്കളുടെ സഖാക്കളുടെയും ആവശ്യങ്ങൾ കേൾക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിപരുന്നെങ്കിൽ തിരിച്ചടി ഇത്ര കനത്തിലാകുമായിരുന്നില്ലെന്ന് ഗായത്രി പറയുന്നു.

Advertisment