/sathyam/media/media_files/2025/05/26/6uiAQTjnj55bbnpSQWl8.jpg)
നിലമ്പൂര്‍ : ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ യു.ഡി.എഫ് ധാരണയിലെത്തിയതായി സൂചന. ഇന്ന് വൈകിട്ട് എട്ടുമണിക്കുള്ളില്‍ ്രപഖ്യാപനം നടന്നേക്കുമെന്നുമാണ് യു.ഡി.എഫ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
നിലവില്‍ ഉണ്ടായിരുന്ന ആശയക്കുഴപ്പം പരിഹരിക്കാന്‍ വി.എസ് ജോയിയോട് കെ.പി.സി.സി, യു.ഡി.എഫ് നേതൃത്വങ്ങള്‍ ആശയവിനിമയം നടത്തിയതായും അറിയാന്‍ കഴിഞ്ഞു.
മുമ്പ് തന്നെ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു ഏകദേശ ധാരണയായിരുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിരുന്നില്ല. എല്‍.ഡി.എഫുമായി തെറ്റിപ്പിരിഞ്ഞ പിവി അന്‍വര്‍ യു.ഡി.എഫ് നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ കൊടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
/sathyam/media/media_files/aQbxcpzbrICSj5ab5IT6.jpg)
ഇന്നലെ തിരഞ്ഞെടുപ്പ് തീയ്യതി പുറത്ത് വന്നതിന് പിന്നാലെയും ഇക്കാര്യം യു.ഡി.എഫ്, കോണ്‍ഗ്രസ് നേതൃത്വങ്ങളോട് ആവര്‍ത്തിച്ച് അന്‍വര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ നീക്കം നടത്തുന്നതിനിടെയാണ് അന്‍വര്‍ ചില വെല്ലുവിളികള്‍ വീണ്ടുമുയര്‍ത്തിയത്.
ഇതിനെ ദുരൂഹമായാണ് യു.ഡി.എഫ് കാണുന്നത്. തുടര്‍ന്ന് നേതാക്കള്‍ക്കിടയില്‍ വീണ്ടും കൂടിയാലോചന നടന്നു. വി.എസ് ജോയിയുമായും ആശയവിനിമയം നടത്തി വ്യക്തത വരുത്തി.
അവസാന നിമിഷം ആശയക്കുഴപ്പമുണ്ടാക്കിയ പി.വി അന്‍വറിനെ മുഖവിലയ്‌ക്കെടുക്കേണ്ടെന്നും നേതാക്കള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. അന്‍വറിന്റെ യു.ഡി.എഫ് ്രപവേശനം സംബന്ധിച്ചും കൂടുതല്‍ ആലോചനകള്‍ മുന്നണിക്കുള്ളില്‍ നടന്നേക്കും.
നിലവില്‍ എല്‍.ഡി.എഫും ബി.ജെ.പിയും സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആശയക്കുഴപ്പമുണ്ടായാല്‍ അത് മുതലെടുക്കാനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകിക്കുന്നത്.
/sathyam/media/media_files/2025/05/25/BH0jiEYbGArL7hud3obR.jpg)
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ച ഡോ.പി സരിന്‍ പിണങ്ങിപ്പിരിഞ്ഞ് സി.പി.എമ്മിലെത്തി സ്ഥാനാര്‍ത്ഥിയായിരുന്നു.
ഇതുപോലെ ആരെങ്കിലും പിണങ്ങിവന്നാല്‍ അവരെ സവീകരിക്കാനും സി.പി.എമ്മില്‍ ധാരണയായിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ ബി.ജെ.പിയില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us