തിരുവനന്തപുരം: വേതന വർദ്ധനവടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് െസ്രകട്ടേറിയറ്റിന് മുമ്പിൽ സമരം നടത്തു ആശമാർ അതിന്റെ ഭാഗമായി നടത്തി വന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിച്ചു.
സമരത്തിന്റെ ഭാഗമായുള്ള രാപകൽ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് മാർച്ച് 20ന് ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.
കാസർകോട് മുതൽ തിരുവനന്തപുരം വരെ മേയ് 5ന് തുടങ്ങി ജൂൺ 17ന് അവസാനിക്കുന്ന രാപകൽ സമരയാത്രയുടെ ഫ്‌ളാഗ് ഓഫ് ഉച്ചയ്ക്ക് 12 മണിക്ക് സമരപന്തലിൽ നടന്നു. പ്രമുഖ ഗാന്ധിയൻ ഡോ. എം.പി മത്തായിയാണ് ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിച്ചത്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശമാർ സെക്രട്ടേറിയേറ്റിന് മുന്നിൽ തുടങ്ങിയ സമരം 81 ദിവസം പിന്നിട്ടു.
അതേസമയം, ആശാവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായിയും രംഗത്തെത്തിയിട്ടുണ്ട്. തൃശൂരിൽ നടക്കുന്ന ആശമാർക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടി ഇന്നുച്ചയ്ക്ക് മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പരിപാടി.
മല്ലിക സാരാഭായിയെ പിന്തിരിപ്പിക്കാനുള്ള സർക്കാർ നീക്കത്തെ തള്ളിയാണ് അവർ പരിപാടി ഉദ്ഘാടനം ചെയ്യുക. തന്നെ പിന്തിരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും സമ്മർദ്ദം ചെലുത്തു്‌നുവെന്നും കാട്ടി അവർ ഫേസ്ബുക്ക് കുറിപ്പും പങ്ക്‌വെച്ചിട്ടുണ്ട്. ഇമതാടെ ആശമാരുടെ സമരം മൂന്നാംഘട്ടത്തിലേക്ക് കടക്കുകയാണ്.
ഫെബ്രുവരിയിൽ തുടങ്ങിയ സമരം പൊളിക്കാൻ സർക്കാരും സി.പി.എമ്മും നിരന്തരമായി ശ്രമിച്ചിരുന്നു. സമരത്തിന് നേതൃത്വം നൽകുന്നത് പാട്ടകുലുക്കി സംഘടനയാണെന്ന സി.ഐ.ടി.യു, സി.പി.എം നേതാക്കളുടെ അധിക്ഷേപ പരാമർശവും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
/sathyam/media/media_files/2025/03/31/YCUMFhYtNt9du6wD4qIS.jpg)
സമരത്തെപ്പറ്റി ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണജോർജ്ജിന്റെ ഔദ്യോഗിക വസതിയിലെത്തിയ ആശമാരെ മന്ത്രിയുടെ ബന്ധു അവിടെ നിന്നും ആട്ടിപ്പായിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
യു.ഡി.എഫ് പ്രത്യക്ഷത്തിൽ പിന്തുണ നൽകിയ സമരത്തിന് കോൺഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐ.എൻ.ടി.യു.സി ആദ്യഘട്ടത്തിൽ പിന്തുണ നൽകാതിരുന്നതും ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
പിന്നീട് മന്ത്രി വിളിച്ച ചർച്ച സർക്കാരിനോട് ചേർന്ന് സമരം പൊളിക്കാൻ ഐ.എൻ.ടി.യു.സി സംസ്ഥാന അദ്ധ്യക്ഷൻ ചില ഉപാധികൾ മുന്നോട്ടു വെച്ചതും രാഷ്ട്രീയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
ആശമാർ സമരത്തിന്റെ ഇടയിൽ പി.എസ്.സി അംഗങ്ങളുടെ കനത്ത ശമ്പള വർധന വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി.
അതിന് പിന്നാലെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിതനായിട്ടുള്ള കെ.വി തോമസിന്റെ യാത്രാബത്ത വർധിപ്പിച്ചതും നിലവിൽ സർക്കാരിന്റെ നാലാം വാർഷികത്തിനായി കോടികൾ ചിലവഴിക്കുന്നതും വലിയ തോതിൽ ചർച്ചചെയ്യപ്പെടുകയാണ്.
ഒന്നിലധികം തവണ ഓർത്തഡോക്‌സ് സഭാ മേലധ്യക്ഷൻ സമരം ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. സമൂഹത്തിലെ വിവിധ തുറകളിൽ പെട്ടവർ ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടും അവരുടെ വേതന പരിഷ്‌ക്കരണത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുക്കാൻ തയ്യാറായിട്ടില്ല.