/sathyam/media/media_files/2025/02/20/uUZyJyCRc1SzSxru0iba.jpg)
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കല്‍ ആശാ വര്‍ക്കര്‍മാരുടെ സമരം ശൈലി ആപ്പ് വഴിയുള്ള ഡേറ്റ കളക്ഷനെ ബാധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്.
വളരെ കുറച്ച് ആശാ പ്രവര്‍ത്തകര്‍ മാത്രമാണ് സമരത്തിലുള്ളത്. സമരക്കാരുടെ പഞ്ചായത്തുകളില്‍ അധികൃതരുമായി കൂടിയാലോചിച്ച് ബദല്‍ സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിലെ മാറ്റിവയ്ക്കാന്‍ ആകാത്ത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണിത്.
ആദ്യം ഏഴ് ശതമാനം ആശമാരായിരുന്നു സമരത്തിലുണ്ടായിരുന്നത്. ഇപ്പോഴത് 6 ശതമാനം ആയി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒരു ആശയ്ക്ക് പ്രതിമാസം 13000 ത്തിനടുത്ത് പ്രതിഫലം ലഭിക്കുന്നുണ്ട്.
അതില്‍ 9500 രൂപ സംസ്ഥാനം മാത്രം നല്‍കുന്നതാണ്. ആശമാരുടെ കാര്യത്തില്‍ സര്‍ക്കാരിന് കടുംപിടിത്തം ഇല്ല. ആശ ഒരു കേന്ദ്ര പദ്ധതിയാണെങ്കിലും അനുഭാവ പൂര്‍ണമായ സമീപനമാണ് സംസ്ഥാനത്തിന്റേത്. ഓണറേറിയം വര്‍ധിപ്പിക്കാന്‍ ധനവകുപ്പുമായി ചര്‍ച്ച നടത്തുന്നുണ്ട്.
ആശമാരുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍ സാക്ഷരതാ മിഷനിലൂടെ പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്തവരെ പത്താം ക്ലാസ് പൂര്‍ത്തീകരിച്ചാണ് ആശമാരാക്കിയിട്ടുള്ളത്. കമ്പ്യൂട്ടര്‍ സാക്ഷരത അടക്കം ഇവര്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കി.