തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് നല്‍കേണ്ട കേന്ദ്ര വിഹിതം പൂര്‍ണമായും കേരളത്തിന് നല്‍കിയിട്ടുണ്ടെന്ന ജെ പി നദ്ദയുടെ വാദത്തിനെതിരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കേരളത്തിന് 2023 ല്‍ ഒരു രൂപ പോലും ഗ്രാന്‍ഡ് ഇനത്തില്‍ നല്‍കിയിട്ടില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു.
ആശാ സ്‌കീമില്‍ കേരളത്തിന് എല്ലാ കുടിശ്ശികയും നല്‍കിയെന്നായിരുന്നു രാജ്യസഭയില്‍ ജെ പി നദ്ദയുടെ പ്രസ്താവന. കേരളം ഫണ്ട് വിനിയോഗിച്ചതിന്റെ കണക്കുകള്‍ നല്‍കാനുണ്ടെന്ന ആരോപണവും കേന്ദ്രമന്ത്രി ഉയര്‍ത്തി.
ആശാ വര്‍ക്കര്‍മാരുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ച കേന്ദ്രമന്ത്രി വേതനം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും വ്യക്തമാക്കി. സിപിഐ എംപി പി സന്തോഷ് കുമാറിന്റെ ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.