Advertisment

ഇടുക്കി ഗോള്‍ഡ് സംവിധാനം ചെയ്തത് മുതലാണ് ലഹരി മാഫിയ വാദം തന്റെ മേല്‍ വന്നത്. വാദം ഉള്ളവര്‍ക്ക് ഇവിടത്തെ നിയമസംവിധാനത്തെ സമീപിക്കാവുന്നതാണ്: ആഷിഖ് അബു

ആരെങ്കിലും പരാതിയുമായി മുന്നോട്ട് വന്നാല്‍ അതില്‍ അന്വേഷണം വേണമെന്നാണ് തന്റെ അഭിപ്രായം

New Update
ashik abu smile



'ഇടുക്കി ഗോള്‍ഡ്' എന്ന സിനിമ താന്‍ സംവിധാനം ചെയ്തു. അത് ആളുകള്‍ ഇന്നുമൊരു കള്‍ട്ട് ആയി ആസ്വദിക്കുന്നു. അതിന്റെ പേരിലാണ് ഒരു ലഹരി മാഫിയ വാദം തന്റെ മേല്‍ വന്നത്, ആരോപണങ്ങളില്‍ പ്രതികരിച്ച് ആഷിഖ് അബു പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇത്തരം ലഹരി മാഫിയകളെപ്പറ്റി പറയുന്നുണ്ട്, അതുകൊണ്ട് തന്നെ ആരാണ് ശരിക്കുള്ള ഇവിടത്തെ ലഹരി മാഫിയയെന്ന് കണ്ടെത്തണം, വാദം ഉള്ളവര്‍ക്ക് ഇവിടത്തെ നിയമസംവിധാനത്തെ സമീപിക്കാവുന്നതാണെന്നും ആഷിഖ് അബു പറഞ്ഞു.

Advertisment

ആഷിഖ് അബുവിന്റെ വാക്കുകള്‍ :

'ഇടുക്കി ഗോള്‍ഡ്' എന്ന സിനിമ താന്‍ സംവിധാനം ചെയ്തു അത് ഇന്നുമൊരു കള്‍ട്ട് ആയി ആളുകള്‍ ആസ്വദിക്കുന്നു. അതിന്റെ പേരിലാണ് ഒരു ലഹരി മാഫിയ വാദം തന്റെ മേല്‍ വന്നത്. ഇങ്ങനത്തെ വാദം ഉള്ളവര്‍ക്ക് ഇവിടത്തെ നിയമസംവിധാനത്തെ സമീപിക്കാവുന്നതാണ്.

പരാതി കൊടുത്താല്‍ എന്തായാലും അതിന്മേല്‍ അന്വേഷണം ഉണ്ടാകും. ആരെങ്കിലും പരാതിയുമായി മുന്നോട്ട് വന്നാല്‍ അതില്‍ അന്വേഷണം വേണമെന്നാണ് തന്റെ അഭിപ്രായം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇത്തരം ലഹരി മാഫിയകളെപ്പറ്റി പറയുന്നുണ്ട്, അതുകൊണ്ട് തന്നെ അതില്‍ അന്വേഷണം വേണം. ആരാണ് ശരിക്കുമുള്ള ഇവിടത്തെ ലഹരി മാഫിയയെന്ന് കണ്ടെത്തണം.

താന്‍ മട്ടാഞ്ചേരി മാഫിയയുടെ തലവനാണ് എന്ന വാദത്തെക്കുറിച്ചും ആഷിഖ് അബു തുറന്നുപറഞ്ഞു. 'ഞങ്ങളുടേത് ഒരു പേരും ഇല്ലാത്തൊരു ഗ്യാങ് ആണ്. ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയിട്ടുള്ളവരാണ് ആ ഗ്യാങ്ങില്‍ ഉള്ളത്. സുഹൃത് ബന്ധത്തിന് അപ്പുറം യാതൊരു അജണ്ടയും ഞങ്ങള്‍ക്ക് ഇല്ല. അതിനെ വ്യക്തിപരമായ വിമര്‍ശനങ്ങളായി കണ്ടാല്‍ മതി,' ആഷിഖ് അബു പറഞ്ഞു.

 

Advertisment