സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തോന്നിയിട്ടില്ല; സിനിമയിലേക്ക് എല്ലാവർക്കും ഭയമില്ലാതെ കടന്നുവരാനാകണം, ഡബ്ല്യുസിസിയുമായി എഎംഎംഎ യോജിച്ചുപോകണം; താൻ കേട്ടിട്ടുള്ള അഡ്ജസ്റ്റ്മെന്റ് അഭിനയിക്കാനുള്ള ഡേറ്റിനെക്കുറിച്ചുള്ള അഡ്ജസ്റ്റുമെന്റിന്റെ കാര്യമാണെന്ന് അശോകൻ

വാർത്തകൾ കേൾക്കുന്നതല്ലാതെ മറ്റൊന്നും എനിക്കറിയില്ല. ഇപ്പോൾ കാരവാൻ വന്നശേഷം സൗകര്യങ്ങളൊക്കെ ഉണ്ട്.

New Update
ashokan

കൊച്ചി: സിനിമയിലേക്ക് എല്ലാവർക്കും ഭയമില്ലാതെ കടന്നുവരാനാകണമെന്ന് നടൻ അശോകൻ. സിനിമയിലുള്ള എല്ലാ സംഘടനകളും ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

ഇതൊക്കെ കേട്ടിരിക്കാൻ വലിയ പ്രയാസമുണ്ട്. നിയമപരമായി നടക്കട്ടെ. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് എനിക്ക് ഫീൽ ചെയ്തിട്ടില്ല. ഞാൻ കേട്ടിട്ടുള്ള അഡ്ജസ്റ്റ്മെന്റ് അഭിനയിക്കാനുള്ള ഡേറ്റിനെക്കുറിച്ചുള്ള അഡ്ജസ്റ്റുമെന്റിന്റെ കാര്യമാണ്.

വാർത്തകൾ കേൾക്കുന്നതല്ലാതെ മറ്റൊന്നും എനിക്കറിയില്ല. ഇപ്പോൾ കാരവാൻ വന്നശേഷം സൗകര്യങ്ങളൊക്കെ ഉണ്ട്. മുന്നത്തെക്കാൾ ബെറ്റർ ആണിപ്പോൾ. പണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. വസ്ത്രം മാറാനൊക്കെ സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഇപ്പോൾ ആ സ്ഥിതി മാറി.

 സ്ത്രീകൾക്കെതിരായ അവഗണനയും പ്രശ്നങ്ങളും മോശം തന്നെയാണ്. എല്ലാവ‍ർക്കും സംരക്ഷണം വേണം. അഭിനയ താൽപര്യങ്ങളുമായി കഴിവുള്ള ഒരുപാടുപേർ മുന്നോട്ട് വരുന്നുണ്ട്. സിനിമയിലുള്ള എല്ലാ സംഘടനകളും ഒന്നിച്ചുനിൽക്കണം.

പരിഹാരം വേണം. ശുദ്ധികലശം ആവശ്യമാണ്. സിനിമയിലേക്ക് എല്ലാവർക്കും ഭയമില്ലാതെ കടന്നുവരാനാകണം. ഡബ്ല്യുസിസിയുമായി എഎംഎംഎ യോജിച്ചുപോകണം. തെറ്റുണ്ടെങ്കിൽ തുറന്നു പറഞ്ഞ് പരിഹാരമുണ്ടാക്കണം.- അശോകൻ പറഞ്ഞു.

Advertisment