/sathyam/media/media_files/2026/01/30/sreekanddan-nair-vinu-v-john-anto-augustine-2026-01-30-19-17-55.jpg)
കോട്ടയം: പ്രേക്ഷക പങ്കാളിത്തം കുറയുന്നതിനിടയിലും മലയാളം വാർത്താ ചാനലുകളിൽ റേറ്റിങ്ങിൽ അജയ്യത തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്.
ഇന്ന് ചാനൽ റേറ്റിങ്ങ് ഏജൻസിയായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ (ബാർക്) പുറത്തുവിട്ട കണക്കിലും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.
റേറ്റിങ്ങിലെ കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 82 പോയിൻറ് നേടിയാണ് ഏഷ്യാനെറ്റ് മേൽക്കൈ നിലനിർത്തിയത്. 78 പോയിൻറ് നേട്ടവുമായി റിപോർട്ടർ ടിവിയാണ് റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്ത്.
45 പോയിൻറുമായി ട്വൻറിഫോർ ന്യൂസ് മൂന്നാം സ്ഥാനത്തുമുണ്ട്. 35 പോയിൻറ് നേടി മനോരമ ന്യൂസ് നാലാം സ്ഥാനത്തും 33 പോയിൻറുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമുണ്ട്.
ഒന്ന് മുതൽ 9 വരെയുളള സ്ഥാനങ്ങളിൽ ഒരു അട്ടിമറിയുമില്ലാത്തതാണ് ഇന്ന് പുറത്തുവന്ന റേറ്റിങ്ങ്. നാല് മുതൽ ആറ് വരെയുളള സ്ഥാനക്കാർ തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് എന്നത് മാത്രമാണ് റേറ്റിങ്ങിലെ സവിശേഷമായ കാര്യം.
/filters:format(webp)/sathyam/media/media_files/2026/02/26/big-tv-2026-02-26-19-01-33.jpg)
പുതിയ വാർത്താ ചാനലായ ബിഗ് ടിവിയുടെ വരവോടെ റേറ്റിങ്ങ് ചാർട്ടിൽ ഉണ്ടാകാൻ പോകുന്ന ഇളക്കത്തിൻെറ സൂചനയാണിത്. പ്രേക്ഷക പങ്കാളിത്തം കുറഞ്ഞുവരുന്ന ഘട്ടത്തിൽ പുതിയൊരു ചാനൽ കൂടി റേറ്റിങ്ങ് മത്സരത്തിലേക്ക് കടന്നു വരുമ്പോൾ മുൻനിര ചാനലുകളുടെ പ്രേക്ഷകരിലായിരിക്കും കുറവ് വരിക.
ആ കുറവ് റേറ്റിങ്ങ് പോയിൻറിലും പ്രതിഫലിക്കും. അതോടെ വിവിധ ചാനലുകൾക്കിടയിലുളള പോയിൻറ് വ്യത്യാസം കൂടുതൽ അടുക്കുകയും ഇപ്പോഴത്തെ സ്ഥാനക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്യും.
മത്സരം കടുക്കുന്നതിനൊപ്പം സ്ഥാനക്രമത്തിൽ മാറ്റം വരികയും ചെയ്യാനുളള സാധ്യതയാണ് ബിഗ് ടിവിയുടെ വരവ് ചാനൽ മത്സരത്തിൽ ഉണ്ടാക്കാൻ പോകുന്ന പ്രതിഫലനം.
റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണെങ്കിലും ഈയാഴ്ച പുറത്തുവന്നിരിക്കുന്ന റേറ്റിങ്ങ് ഏഷ്യാനെറ്റ് ന്യൂസിന് ചില വെല്ലുവിളി ഉയർത്തുന്നുണ്ട്.
/filters:format(webp)/sathyam/media/media_files/2025/08/14/asianet-news-team-2025-08-14-16-28-32.jpg)
യൂണിവേഴ്സ് വിഭാഗത്തിൽ 82 പോയിൻറ് നേടിയെങ്കിലും അത് തൊട്ടുമുൻപുളള ആഴ്ചയിലേക്കാൾ മൂന്ന് പോയിൻറ് കുറവാണ്. കഴിഞ്ഞ മൂന്നാഴ്ചയായി ഏഷ്യാനെറ്റ് ന്യൂസിൻെറ റേറ്റിങ്ങ് പോയിൻറിൽ ഈ കീഴ്പോട്ടിറക്കം ദൃശ്യമാണ്.
വലിയ വാർത്താ മൂഹൂർത്തങ്ങളും സംഭവങ്ങളും ഇല്ലാത്തതാണ് പോയിൻറ് ഇടിയാൻ കാരണമെന്ന് ന്യായീകരിക്കാമെങ്കിലും രണ്ടാം സ്ഥാനത്തുളള റിപോർട്ടർ ടിവിയുമായുളള പോയിൻറ് വ്യത്യാസം നന്നേ കുറഞ്ഞുവരുന്നുണ്ട്.
ഇപ്പോൾ തന്നെ കേവലം നാല് പോയിൻറാണ് ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസും രണ്ടാം സ്ഥാനക്കാരായ റിപോർട്ടർ ടിവിയും തമ്മിലുളള വ്യത്യാസം. റിപോർട്ടറിന് 78 പോയിൻറാണുളളത്. ക്രമാനുഗതമായി പോയിൻറ് വർദ്ധിക്കുന്നു എന്നതാണ് റിപോർട്ടർ ടിവിയുടെ ബലം.
/filters:format(webp)/sathyam/media/media_files/2026/02/26/reporter-channel-team-2026-02-26-18-54-28.jpg)
റിപോർട്ടർ ഓരോ ആഴ്ചയിലും പോയിൻറ് വർദ്ധിപ്പിക്കുകയും ഏഷ്യാനെറ്റ് ന്യൂസിന് പോയിൻറ് കുറയുകയും ചെയ്യുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നത്. ഈ പ്രവണത ഏഷ്യാനെറ്റ് ന്യൂസിൻെറ ഒന്നാം സ്ഥാനത്തിന് ഭീഷണി ഉയർത്തുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് ആയതോടെ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും വാർത്തയാക്കി തളളിവെക്കുന്നതാണ് റിപോർട്ടർ ടിവിയുടെ വാർത്താവതരണ ശൈലി.
വാർത്തയുടെ നിജസ്ഥിതി മറ്റൊന്നാണെങ്കിലും കുറെയധികം പ്രേക്ഷകർ അത് കാണുന്നു എന്നാണ് റേറ്റിങ്ങ് പടിപടിയായി വർദ്ധിക്കുന്നതിൽ നിന്ന് വ്യക്തമാകുന്നത്.
എഡിറ്റോറിയൽ മേധാവികൾ അണിനിരക്കുന്ന ചർച്ചകളിൽ സിപിഎമ്മിനെയും ഇടത് സർക്കാരിനെയും പച്ചക്ക് വെളളപൂശുന്ന പക്ഷപാതപരമായ ശൈലിയാണ് റിപോർട്ടർ ടിവി പിന്തുടരുന്നത്. ഇത് കടുത്ത സിപിഎം അനുകൂല പ്രേക്ഷകരെ ചാനലിലേക്ക് എത്തിക്കുന്നുണ്ടെന്നും റേറ്റിങ്ങ് കണക്കുകളിൽ നിന്ന് വ്യക്തമാണ്.
/filters:format(webp)/sathyam/media/media_files/2026/02/26/sreekandan-nair-24-news-2026-02-26-18-37-12.jpg)
ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായരുടെ പുതിയ സംവാദ പരിപാടിയായ 'തമ്മിൽ തമ്മിൽ' -ൻെറ ബലത്തിൽ തിരിച്ചുവരവിന് ശ്രമിക്കുന്ന ട്വൻറിഫോറിനും ഈയാഴ്ച പുറത്തുവന്ന റേറ്റിങ്ങ് നിരാശ നൽകുന്നുണ്ട്.
മുൻ ആഴ്ചയിലേക്കാൾ ഒരു പോയിൻറുപോലും വർദ്ധിപ്പിക്കാൻ ട്വൻറിഫോറിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞയാഴ്ചയും 45 പോയിൻറ് ഉണ്ടായിരുന്ന ട്വൻറിഫോർ ഈായാഴ്ചയും 45ൽ തന്നെ നിൽക്കുകയാണ്.
മൂന്നാം സ്ഥാനം നിലനിർത്താൻ കഴിഞ്ഞു എന്നത് മാത്രമാണ് ട്വൻറി ഫോറിന് ആശ്വാസകരമായ കാര്യം.
നാലാം സ്ഥാനത്തുളള മനോരമ ന്യൂസിന് 35 പോയിൻറ് മാത്രമേയുളളു.മൂന്നും നാലും സ്ഥാനക്കാർ തമ്മിലുളള അന്തരം 10 പോയിൻറാണ്.ഇതും ട്വൻറിഫോറിന് ആശ്വാസം നൽകുന്നുണ്ട്.മുൻ ആഴ്ചയിലേക്കാൾ 2 പോയിൻറ് വർദ്ധിപ്പിച്ചാണ് മനോരമാ ന്യൂസ് 35 പോയിൻറിലേക്ക് എത്തിയത്.
/filters:format(webp)/sathyam/media/media_files/2024/10/17/XGDPVCHr1B8Awkleg9x5.jpg)
അഞ്ചാം സ്ഥാനത്താണെങ്കിലും പോയിൻറ് നില ഉയർത്താൻ കഴിഞ്ഞതാണ് മാതൃഭൂമി ന്യൂസിൻെറ ഈയാഴ്ചയിലെ നേട്ടം. മുൻപത്തെ ആഴ്ചയിൽ 28 പോയിൻറിലേക്ക് വീണുപോയ മാതൃഭൂമി ന്യൂസ് 5 പോയിൻറ് വർദ്ധിപ്പിച്ചാണ് 33 പോയിൻറിലേക്ക് എത്തിയത്.
/filters:format(webp)/sathyam/media/media_files/2026/02/26/mathrubhumi-news-team-2026-02-26-18-28-54.jpg)
ഇതോടെ ആറാം സ്ഥാനത്തുളള ന്യൂസ് മലയാളം ചാനലിൽ നിന്നുളള ഭീഷണി കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. കഴിഞ്ഞായാഴ്ച മാതൃഭൂമിക്ക് 28 ഉം ന്യൂസ് മലയാളത്തിന് 26ഉം പോയിൻറാണ് ഉണ്ടായിരുന്നത്. ഈയാഴ്ച അത് യഥാക്രമം 33 ലേക്കും 30 പോയിൻറിലേക്കും എത്തി.
സിപിഎം അനുകൂല വാർത്താവതരമാണ് ന്യൂസ് മലയാളത്തിൻെറ ശൈലി. 17 പോയിൻറുമായി ജനം ടിവി ഏഴാം സ്ഥാനത്തും 14 പോയിൻറുമായി കൈരളി ന്യൂസ് എട്ടാം സ്ഥാനത്തുമുണ്ട്. വെറും 8 പോയിൻറുമായി ന്യൂസ് 18 കേരളമാണ് ഏറ്റവും പിന്നിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us