മമ്മൂക്കയ്‌ക്കൊപ്പമുള്ള നോമിനേഷന്‍ തന്നെ വലിയ സന്തോഷം, പുരസ്‌കാരം മുന്നോട്ടു പോകാനുള്ള ധൈര്യമെന്ന് ആസിഫ് അലി

New Update
Asif-Ali

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തില്‍ പ്രതികരണവുമായി ആസിഫ് അലി. 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ അഭിനയത്തിലുള്ള പ്രത്യേക പരാമർശമാണ് ആസിഫ് അലിയെ തേടിയെത്തിയത്.

Advertisment

മമ്മൂക്കയ്‌ക്കൊപ്പമുള്ള നോമിനേഷന്‍ തന്നെ വലിയ സന്തോഷമെന്നാണ് ആസിഫ് അലി പറയുന്നത്. പുരസ്‌കാരം മുന്നോട്ടുള്ള ശ്രമങ്ങള്‍ക്ക് വലിയ ധൈര്യം നല്‍കുന്നു. കരിയറില്‍ എപ്പോഴും കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇനിയും ശ്രമിച്ചു കൊണ്ടിരിക്കാനുള്ള ഊര്‍ജ്ജമാണ് അംഗീകാരമെന്നും ആസിഫ് അലി പറയുന്നു.

കിഷ്‌കിന്ധാ കാണ്ഡത്തിലെ പ്രകടനത്തിലൂടെയാണ് ആസിഫ് അലിയെ തേടി ജൂറിയുടെ പ്രത്യേക പരാമര്‍ശമെത്തിയത്. ടൊവിനോ തോമസിനും പ്രത്യേക പരാമര്‍ശമുണ്ട്. ഇത്തവണ മികച്ച നടനുളള മത്സരത്തില്‍ മമ്മൂട്ടിയോടൊപ്പം തന്നെ ഉയര്‍ന്നു വന്ന പേരാണ് ആസിഫ് അലിയുടേത്. ഇരുവരും തമ്മില്‍ അവസാന ഘട്ടം വരെ ശക്തമായ മത്സരം നടന്നിരുന്നു. എന്നാല്‍ ഒടുവില്‍ മികച്ച നടന്‍ മമ്മൂട്ടിയിലേക്ക് പോവുകയായിരുന്നു.

ഫെമിനിച്ചി ഫാത്തിമയിലൂടെ മികച്ച നടിയായി ഷംല ഹംസയെയും മികച്ച ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സും തിരഞ്ഞെടുത്തു. മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ ചിദംബരം മികച്ച സംവിധായകനുമായി.

Advertisment