Advertisment

കൂള്‍ ഫിലിം, അലോയ് വീല്‍, മറ്റ് ആക്സസറീസ്. ഇതെല്ലാം നിരോധിക്കാന്‍ നിങ്ങള്‍ ഗവണ്‍മെന്റിനോട് പറയണം. വില്‍ക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ വാങ്ങിക്കുന്നത്. വില്‍ക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ വാങ്ങിക്കില്ലെന്നും ആസിഫ് അലി

വില്‍ക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ വാങ്ങിപ്പോകുന്നത്, വില്‍ക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ അത് ഒരിക്കലും വാങ്ങിക്കില്ലെന്നും ആസിഫ് അലി പറഞ്ഞു.

New Update
asif ali

കൊച്ചി: മാര്‍ക്കറ്റില്‍ ലഭിക്കുന്ന കൂളിംഗ് ഫിലിം, അലോയ് വീല്‍, മറ്റ് ആക്സസറീസ് എല്ലാം നിരോധിക്കാന്‍ എംവിഡി ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് നടന്‍ ആസിഫ് അലി. വില്‍ക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ വാങ്ങിപ്പോകുന്നത്, വില്‍ക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ അത് ഒരിക്കലും വാങ്ങിക്കില്ലെന്നും ആസിഫ് അലി പറഞ്ഞു. എംവിഡി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സംഘടിപ്പിച്ച റോഡ് സേഫ്റ്റി അവേയര്‍ന്നസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു താരം.

Advertisment

വണ്ടിയുടെ കൂള്‍ ഫിലിം, അലോയ് വീല്‍, മറ്റ് ആക്സസറീസ്. ഇതെല്ലാം നിരോധിക്കാന്‍ നിങ്ങള്‍ ഗവണ്‍മെന്റിനോട് പറയണം. ഞങ്ങള്‍ കാശ് കൊടുത്ത് ഇത് മേടിച്ച് ഒട്ടിക്കുകയും നിങ്ങള്‍ റോഡില്‍ വച്ച് പബ്ലിക്കായി അത് ഊരിക്കളയുകയും ചെയ്യും. വില്‍ക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ ഇത് മേടിച്ച് ഉപയോഗിക്കുന്നത്. വില്‍ക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ഒരിക്കലും മേടിക്കില്ല.


ചൂടുള്ളത് കൊണ്ടും പ്രൈവസി പ്രശ്നങ്ങളുള്ളത് കൊണ്ടും പല സമയത്തും ഞങ്ങള്‍ക്ക് കൂളിംഗ് ഫിലിം ഒട്ടിക്കേണ്ടി വന്നേക്കാം. ഇത് ഞാന്‍ ഒരിക്കലും നിങ്ങളെ മോശമാക്കി പറയുന്നതല്ല. അവസരം കിട്ടുമ്പോള്‍ ഞങ്ങള്‍ ഉപയോഗിക്കാറുണ്ട്. അത് കീറിക്കളയുന്നതിനേക്കാള്‍ നല്ലത് വില്‍ക്കാന്‍ സമ്മതിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അസിഫ് അലി പറഞ്ഞു.

 

Advertisment