കൊച്ചി: നടി റിമ കല്ലിങ്കല്‍ നിരന്തരം വീട്ടില്‍ വച്ച് ലഹരി വിരുന്നുകള്‍ നടത്താറുണ്ടെന്ന ഗായിക സുചിത്രയുടെ വെളിപ്പെടുത്തലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. റിമയുടെ കരിയര്‍ തകരാനുള്ള പ്രധാന കാരണം അവര്‍ നടത്തിയ മയക്കുമരുന്ന് പാര്‍ട്ടികളാണെന്ന് സുചിത്ര വെളിപ്പെടുത്തിയിരുന്നു.
കൊച്ചിയില്‍ മുന്‍പ് റെയ്ഡുകള്‍ നടന്നത് റിമ കല്ലിങ്കലിനും അന്നത്തെ കാമുകനായിരുന്ന ആഷിഖ് അബുവിനുമെതിരെയാണെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലും സുചിത്ര നടത്തിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളും സുചിത്രയുടെ വെളിപ്പെടുത്തല്‍ വാര്‍ത്തയാക്കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു അഭിമുഖത്തിലാണ് സുചിത്ര റിമയ്ക്കും ആഷിഖ് അബുവിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. എസ് എസ് മ്യൂസിക് പങ്കിട്ട ഒരു അഭിമുഖത്തില്‍ റിമ നടത്തിയ പാര്‍ട്ടികളാണ് അവരുടെ കരിയറിനെ മോശമായി സ്വാധീനിച്ചതെന്നും സുചിത്ര അവകാശപ്പെടുന്നു.
റിമ കല്ലിങ്കലിന്റെ കരിയറിനെ എന്തെങ്കിലും സാരമായി ബാധിച്ചിട്ടുണ്ടെങ്കില്‍ അതിനു കാരണം അവര്‍ നടത്തിയ പാര്‍ട്ടികളാണെന്നും സുചിത്ര പറയുന്നു. ഈ വിരുന്നുകളില്‍ സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ എല്ലാവരും ലഹരി ഉപയോഗിക്കുന്നു എന്നും അവര്‍ പറയുന്നു
ചില കാര്യങ്ങള്‍ ഒരിക്കലും ഒരു പാര്‍ട്ടിയില്‍ ഉപയോഗിക്കരുത്, മുതിര്‍ന്നവരുടെ പാര്‍ട്ടിയില്‍ പോലും ഇങ്ങനെയൊന്നും ഉണ്ടാവരുതെന്നും സുചിത്ര പറയുന്നു. ഇത്തരം കാര്യങ്ങളില്‍ റിമയുടെ പങ്കിനെ കുറിച്ച് അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും അവര്‍ പറഞ്ഞു. കൊച്ചിയിലെ മയക്കുമരുന്ന് റെയ്ഡുകളെല്ലാം നടന്നത് റിമ കല്ലിങ്കലിനും അവരുടെ അന്നത്തെ കാമുകനായ ആഷിഖ് അബുവിനും എതിരെയാണെന്നും സുചിത്ര അവകാശപ്പെട്ടു.
ഈ പാര്‍ട്ടികളില്‍ പങ്കെടുത്ത നിരവധി മലയാള ഗായികമാര്‍ അവിടെ നടന്ന സംഭവങ്ങളെ കുറിച്ച് അസ്വസ്ഥതയോടെ തന്നോട് വന്ന് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
റിമയുടെ വീട്ടില്‍ നടന്ന പാര്‍ട്ടികളില്‍ എത്ര പെണ്‍കുട്ടികള്‍ ആണ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് അറിയാമോ? പെണ്‍കുട്ടികള്‍ മാത്രമല്ല പുരുഷന്മാരും പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളായിട്ട് നിങ്ങള്‍ ഇങ്ങനെ ചെയ്യാന്‍ സ്വയം തീരുമാനിച്ചോ എന്ന ചോദ്യം ആരും റിമയോട് ചോദിക്കുന്നില്ലെന്നും സുചിത്ര പറഞ്ഞു.
ഈ ഗുരുതരമായ ആരോപണങ്ങളില്‍ എന്തുകൊണ്ട് അന്വേഷണം നടത്തിയില്ല എന്നാണ് പലരും ചോദ്യം ചെയ്യുന്നത്.ഈ വിഷയം ആരും വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ലെന്നും എന്തുകൊണ്ടാണ് ആരും ഈ വിഷയത്തില്‍ ശരിയായ ശ്രദ്ധ കൊടുക്കാത്തതെന്നും അന്വേഷണം നടക്കാത്തതെന്നും ചോദ്യം ഉയരുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആഷിഖ് അബു രംഗത്ത് വന്നിരുന്നത് ശ്രദ്ധേയമായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിഷയങ്ങളില്‍ നേതൃത്വം മൗനം പാലിച്ചെന്നും, ഇത് കുറ്റകരമായ മൗനമാണെന്നുമുള്ള വിവരം വ്യക്തമാക്കിക്കൊണ്ട് ആഷിഖ് ഫെഫ്കയില്‍ നിന്നും രാജി വയ്ക്കുകയും ചെയ്തു.
ഫെഫ്ക കമ്മറ്റി പിരിച്ചു വിടണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആഷിഖ് അബുവിന്റെ രാജി തമാശയായാണ് തോന്നിയത് എന്നായിരുന്നു ഫെഫ്കയുടെ മറുപടി.