അച്ഛന്റെ മരണത്തില്‍ ദുഃഖം, പിതാവിനൊപ്പം പോകുന്നുവെന്ന് ഫേസ്ബുക്ക് സ്റ്റാറ്റസ്; ഭര്‍തൃവീട്ടില്‍ 22കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴയില്‍ താമസിച്ച് ജോലി ചെയ്തുവരുന്ന ആസിയ ആഴ്ച്ചയില്‍ ഒരു ദിവസമാണ് ഭര്‍തൃവീട്ടില്‍ വരുന്നത്.

New Update
asiya Untitledel

ആലപ്പുഴ: ഭര്‍തൃവീട്ടില്‍ 22കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഫേസ്ബുക്ക് സ്റ്റാറ്റസിലാണ് ആത്മഹത്യാക്കുറിപ്പുള്ളത്.

Advertisment

പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നുവെന്നുമാണ് കുറിപ്പിലുള്ളത്. എന്നാല്‍ സ്റ്റാറ്റസ് ഇട്ടത് പെണ്‍കുട്ടി തന്നെയാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ആസിയയാണ് മരിച്ചത്. നാല് മാസം മുമ്പായിരുന്നു ഡെന്റല്‍ ടെക്‌നീഷ്യയായിരുന്ന ആസിയയുടെ വിവാഹം. വിവാഹത്തിന് ഒരു മാസം മുമ്പാണ് ആസിയയുടെ പിതാവ് മരിച്ചത്.

മൂവാറ്റുപുഴയില്‍ താമസിച്ച് ജോലി ചെയ്തുവരുന്ന ആസിയ ആഴ്ച്ചയില്‍ ഒരു ദിവസമാണ് ഭര്‍തൃവീട്ടില്‍ വരുന്നത്. ഞായറാഴ്ച ഭര്‍ത്താവും മാതാപിതാക്കളും പുറത്ത് പോയി വന്നപ്പോഴാണ് ആസിയയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment