/sathyam/media/media_files/2025/11/25/ashokan-charuvil-rahul-nankoottathil-2025-11-25-15-32-14.jpg)
കോട്ടയും: എങ്ങനെയാണ് മനുഷ്യർക്കിത്രയും ക്രൂരത കാണിക്കാനാവുന്നത് ? ആ പെൺകുട്ടിയുടെ ശബ്ദം മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുന്നു. രാഹുൽ മാങ്കൂട്ടത്തിനെതിരെ പോസ്റ്റിട്ട് സാഹിത്യകാരൻ അശോകൻ ചരുവിൽ.
പിന്നാലെ പോസ്റ്റിന് താഴെ രാഹുലിനെ പിന്തുണയ്ക്കുന്നവരുടെ രോഷപ്രകടനം നടത്തുന്ന കാഴ്ചയായാണുള്ളത്. ടി.പി യെ 51 വെട്ടു വെട്ടിയപ്പോൾ നിങ്ങൾ എവിടെയായിരുന്നു. മുകേഷിൻ്റെയും ഗണേഷിൻ്റെയും പേരിൽ വന്നപ്പോൾ നിങ്ങൾ എവിടെയായിരുന്നു എന്നിങ്ങനെയുള്ള കമൻ്റുകൾ നിറയുകയാണ്.
വിഷയത്തിൽ രാഹുലിന് എതിരെ പ്രതികരിക്കുന്നവരെ തെരഞ്ഞുപിടിച്ചു സൈബർ ആക്രമണം നടത്തുന്നത് സജീവമാണ്. പലതും ഫേക്ക് ഐഡികളും ഇത്തരം സൈബർ ആക്രമണങ്ങൾ നടത്താൻ വേണ്ടി മാത്രം സൃഷ്ടിച്ചവയാണ്.
ലൈംഗിക പീഡന ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍എ.യുടെ പുതിയ ശബ്ദരേഖയും വാട്സ് ആപ്പ് ചാറ്റും പുറത്തായതോടെ എംഎൽ.എ യ്ക്ക് എതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ഗര്‍ഭധാരണത്തിന് പ്രേരിപ്പിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് പെണ്‍കുട്ടി ഓഡിയോയില്‍ പറയുന്നു. നമുക്ക് കുഞ്ഞ് വേണമെന്നും, നീ ഗര്‍ഭിണി ആകണമെന്നും രാഹുല്‍ പെണ്‍കുട്ടിയോട് പറയുന്നു.
ഗര്‍ഭച്ഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുന്നു. എല്ലാം നിങ്ങളുടെ പ്ലാന്‍ ആയിട്ടും ഇപ്പോള്‍ മാറുന്നത് എന്തിനാണെന്നും പെണ്‍കുട്ടി ചോദിക്കുന്നു.
ആരോഗ്യ-മാനസിക പ്രശ്നങ്ങള്‍ പറയുന്ന പെണ്‍കുട്ടി, എനിക്കു വയ്യ എന്നു പറഞ്ഞ് പൊട്ടിക്കരയുന്നുമുണ്ട്. 'ഡോക്ടറെ അറിയാം. അമ്മയ്ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. അവിടേക്ക് പോകാന്‍ പേടിയാണ്. എനിക്ക് ഛര്‍ദ്ദി അടക്കമുള്ള പ്രശ്നങ്ങളുണ്ടെന്നും' പെണ്‍കുട്ടി പറയുന്നു.
'എന്റെ പൊന്നു സുഹൃത്തേ, താനാദ്യം ഒന്നു റിയലിസ്റ്റിക് ആയിട്ടു സംസാരിക്കൂ. ഈ ഡ്രാമ കാണിക്കുന്നവരെ ഇഷ്ടമേയല്ല' എന്നും രാഹുല്‍ പറയുന്നു.
എന്തു ഡ്രാമയെന്നാണ് പറയുന്നത്. എനിക്ക് വയ്യാണ്ടിരിക്കുകയാണ്. എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് അമ്മയെ കണ്ടിട്ട് കരച്ചില് നിര്‍ത്താന്‍ കഴിയുന്നില്ല എന്നും പെണ്‍കുട്ടി പറയുന്നു. നിന്റെ ഈ വര്‍ത്തമാനം നിര്‍ത്താന്‍, അസഭ്യം കലര്‍ന്ന മറുപടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചു പറയുന്നത്.
'എനിക്കിത് ചെയ്യാന്‍ വയ്യ എന്നു പറഞ്ഞ് പെൺകുട്ടി കരയുന്നുണ്ട്. 'ഞാന്‍ നിന്നോട് കഴിഞ്ഞദിവസം ഇതേപ്പറ്റി സംസാരിച്ചല്ലോ, ഇന്നുകൊണ്ട് ലോകം അവസാനിക്കാന്‍ പോവുകയല്ലല്ലോ, എനിക്കൊരല്പ്പം സമയം താ.
മൂന്നു ദിവസമായിട്ട് പ്രശ്നങ്ങളൊന്നുമില്ല. പിന്നെ ഇപ്പോ ചോദിച്ചപ്പോ മാത്രം നിനക്ക് നിനക്ക് ചൂടു വന്നതെന്തിനാണെന്നും' രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നു. ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കുന്നില്ല എന്നു പറയുമ്പോള്‍, ഒന്നാം മാസം എന്താണ് ഉണ്ടാകുകയെന്ന് നമുക്കെല്ലാം അറിയാമല്ലോയെന്ന് രാഹുല്‍ മറുപടി നല്കുന്നു.
'നിങ്ങള്‍ ഒത്തിരിപേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ, ആദ്യത്തെ ദിവസം അങ്ങനെയാണോ ഇങ്ങനെയാണോ എന്നൊക്കെ ചോദിച്ചാല്‍' എന്നും പെണ്‍കുട്ടി പറയുന്നുണ്ട്.
നിങ്ങള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ മാറ്റം വരുന്നത് ? ഇത് ആരുടെ പ്ലാനാണ് ? എന്റെ പ്ലാനാണോ ? ആര്‍ക്കാണ് കുഞ്ഞിനെ വേണം, കുഞ്ഞിനെ വേണം എന്നു പറഞ്ഞുകൊണ്ടിരുന്നത് ? പിന്നെന്തിനാണ് ലാസ്റ്റ് നിമിഷം ഇങ്ങനെ മാറുന്നത് ?
നിങ്ങള്‍ എന്തിനാണ് എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്. എന്തിനാണ് ഇങ്ങനെ കൊല്ലുന്ന കാര്യം പറഞ്ഞു കൊണ്ടിരിക്കുന്നത്. നിങ്ങളല്ലേ ഇതിനെ വേണം പറഞ്ഞു കൊണ്ടിരുന്നത് ? എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല എന്നു പറഞ്ഞ് പെണ്‍കുട്ടി കരയുന്നു.
അപ്പോള്‍ നിനക്കില്ലാത്ത പ്രശ്നം എന്താണ് എനിക്ക് എന്നായിരുന്നു തിരിച്ചുള്ള പ്രതികരണം. ആരുടേയും സഹായമില്ലാതെ ഇതു ചെയ്തു തരില്ലെന്ന് തോന്നുന്നുണ്ടോയെന്ന യുവതിയുടെ ചോദ്യത്തിന് നീ ആദ്യം ആശുപത്രിയില്‍ പോകുവെന്നും നിര്‍ദേശിക്കുന്നുണ്ട്.
നിങ്ങള്‍ ഒരുപാടു മാറി. ഇങ്ങനെയൊന്നും ആയിരുന്നില്ല. ഇതു വേണമെന്ന് വാശിപിടിച്ചത് ഞാനാണോയെന്നും പെണ്‍കുട്ടി ചോദിക്കുന്നുണ്ട്.
പുതിയ ഓഡിയോ ക്ലിപ്പ് പുറത്തായതോടെ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ രാഹുൽ തയാറായില്ല. പകരം ഓഡിയോ ക്ലിപ്പ് തൻ്റേതാണോ എന്ന് നേരിട്ട് ചോദിച്ചപ്പോൾ രാഹുൽ വ്യക്തമായ മറുപടി നൽകിയില്ല. പകരം, അദ്ദേഹത്തിൻ്റെ പ്രതികരണം തേടാതെ ക്ലിപ്പ് പ്രസിദ്ധീകരിച്ചതിന് മാധ്യമങ്ങളെ വിമർശിക്കുകയാണ് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us