അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനടുത്ത് പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നു; പുഴയ്ക്ക് നടുവില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു

New Update
1000408855

തൃശൂര്‍: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം പുഴയില്‍ കുടുങ്ങിയ സഞ്ചാരികളെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. പുഴയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതോടെ വിനോദയാത്രികര്‍ പുഴയ്ക്ക് നടുവില്‍ കുടുങ്ങുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം.

Advertisment

പുഴയില്‍ പൊടുന്നനെ ജലനിരപ്പ് ഉയര്‍ന്നതോടെ വിനോദ സഞ്ചാരികള്‍ ഭീതിയിലായി. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. തെലങ്കാനയില്‍ നിന്നും തമിഴ്‌നാട്ടിലും നിന്നുള്ളവരാണ് കുടുങ്ങിയത്. എല്ലാവരെയും നാട്ടുകാര്‍ സുരക്ഷിതരായി കരക്കെത്തിച്ചു.

പെരിങ്ങല്‍കുത്ത് ഡാമില്‍ നിന്നാണ് അതിരപ്പിള്ളിയിലേക്ക് വെള്ളം എത്തുന്നത്. ജില്ലാ ഭരണകൂടം ഡാമില്‍ നിന്ന് അധിക ജലം ഒഴുകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നില്ല. ഡാമിന്റെ വാല്‍വുകളൊന്നും തുറന്നിട്ടില്ലെന്ന് ഡാം എഞ്ചിനീയറും വ്യക്തമാക്കി. 

രാവിലെ 9 മണിയോടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് നിര്‍ത്തിയിരുന്നുവെന്ന് കെഎസ്ഇബിയും വ്യക്തമാക്കി. സംഭവത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. ജലനിരപ്പ് എങ്ങനെ ഉയര്‍ന്നുവെന്ന് പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Advertisment