New Update
/sathyam/media/media_files/2025/07/20/athulaya-untitledkiraana-2025-07-20-12-23-36.jpg)
കൊല്ലം: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ സതീഷ് മകളെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള പറഞ്ഞു.
Advertisment
സ്ത്രീധനത്തിന്റെ പേരിലും ക്രൂരമായി ഉപദ്രവിച്ചു. പീഡനത്തെ തുടര്‍ന്ന് മകളെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ബന്ധം വേര്‍പെടുത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍, കൗണ്‍സിലിങ്ങിനുശേഷം ഒന്നിച്ച് പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും രാജശേഖരന്‍ പിള്ള പറഞ്ഞു.
സതീഷ് സ്ഥിരം മദ്യപാനിയാണ്. പീഡനം സഹിക്കാനാവാതെ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ചെങ്കിലും സതീഷ് തടഞ്ഞു. മകളെ ഓര്‍ത്താണ് അതുല്യ എല്ലാം സഹിച്ചത്. അതുല്യയുടെ മരണ വിവരം പത്തുവയസ്സുകാരിയായ മകളെ അറിയിച്ചിട്ടില്ലെന്നും അച്ഛന്‍ വ്യക്തമാക്കി.