കൊല്ലം: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിന് ഇടക്കാല ജാമ്യം. അതുല്യയുടെ മരണം കൊലപാതകം ആണെന്നതിന് നിലവില്‍ തെളിവുകള്‍ ഇല്ലെന്ന് ജാമ്യ ഉത്തരവില്‍ പറയുന്നു.
എന്തെങ്കിലും തെളിവുകള്‍ ലഭിച്ചിരുന്നെങ്കില്‍ ദുബായ് പോലീസ് സതീഷിനെ അറസ്റ്റ് ചെയ്യുമായിരുന്നു. അക്കാര്യം കോടതിക്ക് പരിഗണിക്കേണ്ടതുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.
അതുല്യയുടേത് തൂങ്ങിമരണം ആണെന്നാണ് കോണ്‍സുലേറ്റ് നല്‍കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഫോട്ടോയും വീഡിയോയും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം.
അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകുന്നത് വരെ ഇടക്കാല ജാമ്യം തുടരുമെന്നും കോടതി അറിയിച്ചു. ഇടക്കാല ഉത്തരവ് വന്ന് 10 ദിവസത്തിനകം അന്വേഷണ പുരോഗതി അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.