തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎം കവർച്ച. ഷൊർണൂർ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എടിഎമ്മുകളിലാണ് മോഷണം നടന്നത്.
60 ലക്ഷത്തോളം രൂപ നഷ്ടമായി. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊർണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
വെള്ളിയാഴ്ച പുലർച്ചെ മൂന്നിനും നാലിനും ഇടയിൽ കാറിൽ മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് കവർച്ച നടത്തിയത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് സംഘം എഎടിഎം തകർത്തത്.
ഒരേ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. വെള്ള നിറത്തിലുള്ള കാറിലാണ് മോഷ്ടാക്കൾ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നും പോലീസ് മനസിലാക്കിയിട്ടുണ്ട്.