മുണ്ടക്കയം പുഞ്ചവയലില്‍ അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. വെട്ടിയത് മകളുടെ ഭര്‍ത്താവ്. ബഹളം കേട്ടെത്തിയ നാട്ടുകാരെ കണ്ട പ്രതി ഓടി രക്ഷപെട്ടു

ബഹളം കേട്ടെത്തിയ നാട്ടുകാരാണു വിവരം പോലീസിനെ അറിയിച്ചത്. അപ്പോഴേയ്ക്കും പ്രതി ഓടി രക്ഷപെട്ടു.

New Update
crime

കോട്ടയം: മുണ്ടക്കയം പുഞ്ചവയലില്‍ അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. പുഞ്ചവയല്‍ ചേരുതോട്ടില്‍ ബീന, മകള്‍ സൗമ്യ എന്നിവര്‍ക്കാണു വെട്ടേറ്റത്. മകളുടെ ഭര്‍ത്താവ് പ്രദീപാണ് ഇരുവരെയും വെട്ടി പരുക്കേല്‍പ്പിച്ചത്.


Advertisment

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അക്രമമെന്നു പോലീസ് പറയുന്നു. പ്രദീപ് സൗമ്യയുമായി ഏറെ നാളായി അകന്നു കഴിയുകയായിരുന്നു. ഇതിനിടെയാണു സൗമ്യയും അമ്മയും വാടകയ്ക്കു താമസിക്കുന്ന വീട്ടിലെത്തി വെട്ടി പരുക്കേല്‍പ്പിച്ചത്.


ബഹളം കേട്ടെത്തിയ നാട്ടുകാരാണു വിവരം പോലീസിനെ അറിയിച്ചത്. അപ്പോഴേയ്ക്കും പ്രതി ഓടി രക്ഷപെട്ടു. തുടര്‍ന്നു നാട്ടുകാരുടെ നേതൃത്വത്തില്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ മുണ്ടക്കയം പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisment