താ​മ​ര​ശേ​രി​യി​ൽ വീ​ണ്ടും ല​ഹ​രി സം​ഘ​ത്തി​ന്‍റെ അഴിഞ്ഞാട്ടം. ടൂ​റി​സ്റ്റ് ഹോമിന് മുമ്പിലെ മദ്യപാനം ചോദ്യംചെയ്ത ​ജീ​വ​ന​ക്കാ​ര​ന് നേ​രെ വാ​ൾ വീ​ശി. രക്ഷിക്കാനെത്തിയവരുടെ കൈ ​ത​ല്ലി​യൊ​ടി​ച്ചു. അക്രമം പതിവായിട്ടും നടപടിയില്ല !

New Update
kerala police vehicle1

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ വീ​ണ്ടും ല​ഹ​രി സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. താ​മ​ര​ശേ​രി​യി​ലെ ടൂ​റി​സ്റ്റ് ഹോം ​ജീ​വ​ന​ക്കാ​ര​നാ​യ അ​ൻ​സാ​റി​ന് നേ​രെ​യാ​ണ് വാ​ൾ വീ​ശി​യ​ത്. അ​ൻ​സാ​റി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച സു​ഹൃ​ത്തി​ന്‍റെ കൈ ​ത​ല്ലി​യൊ​ടി​ച്ചു.

Advertisment

താ​മ​ര​ശേ​രി കാ​രാ​ടി​യി​ലെ മൗ​ണ്ട​ൻ വ്യൂ ​ടൂ​റി​സ്റ്റ് ഹോ​മി​ന്‍റെ പ​രി​സ​ര​ത്താ​ണ് സം​ഭ​വം.​ ടൂ​റി​സ്റ്റ് ഹോ​മി​ന്‍റെ മു​റ്റ​ത്ത് വെ​ച്ച് അ​ഞ്ചം​ഗ സം​ഘം മ​ദ്യ​പി​ക്കു​ന്ന​ത് സി​സി​ടി​വി​യി​ലൂ​ടെ ക​ണ്ട​തോ​ടെ അ​ൻ​സാ​ര്‍ പു​റ​ത്തേ​ക്ക് വ​ന്ന് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

​ടൂ​റി​സ്റ്റ് ഹോ​മി​ന്‍റെ മു​ന്നി​ലി​രു​ന്ന് മ​ദ്യ​പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ അ​ൻ​സാ​റി​നു​നേ​രെ സം​ഘം തി​രി​യു​ക​യാ​യി​രു​ന്നു. പി​ക്ക്അ​പ്പ് വാ​നി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി എ​ത്തി​യ അ​ക്ര​മി സം​ഘ​മാ​ണ് അ​ൻ​സാ​റി​നേ​യും സു​ഹൃ​ത്തി​നേ​യും ആ​ക്ര​മി​ച്ച​ത്. 

Advertisment